in

LOVELOVE

കിരീടം നിലനിർത്താൻ കിടിലൻ വിദേശ താരങ്ങളുമായി നിലവിലെ ജേതാക്കൾ..

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നിലനിർത്താൻ രണ്ടും കല്പിച്ചു തന്നെയാണ് നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്സി ഒരുങ്ങുന്നത്

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നിലനിർത്താൻ രണ്ടും കല്പിച്ചു തന്നെയാണ് നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്സി ഒരുങ്ങുന്നത്, കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച ഭൂരിഭാഗം വിദേശ താരങ്ങളെയും നിലനിർത്താൻ ഹൈദരാബാദിന് കഴിഞ്ഞു.

അവരുടെ വിദേശ താരങ്ങളുടെ ലിസ്റ്റ് നമുക്ക് പരിശോധിക്കാം :

  • ബർതലോമിയോ ഓഗ്ബച്ച – നൈജീരിയ – സെന്റർ ഫോർവേഡ് – ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ.
  • ഹാവിയർ സിവേറിയോ – സ്പെയിൻ – സെന്റർ ഫോർവേഡ് – 24 വയസുകാരനായ യുവത്വം തുളുമ്പുന്ന ഈ സ്പാനിഷ് താരം ഓഗ്ബച്ചക്കൊപ്പം ഹൈദരാബാദ് എഫ്സി മുന്നേറ്റത്തിൽ അണിനിരന്നാൽ ആക്രമണ മൂർച്ച പതിന്മടങ്ങു കൂടും.
  • ജോയൽ ചിനീസ് – ഓസ്ട്രേലിയ – റൈറ്റ് വിങ്ങർ – 32കാരനായ താരം കഴിഞ്ഞ സീസണിൽ ഹൈദരാ ബാദ് എഫ്സിക്ക് വേണ്ടി 4 ഗോൾ, 3 അസിസ്റ്റ്
  • ജാവോ വിക്ടർ – ബ്രസീൽ – ഡിഫൻസിവ് മിഡ്‌ഫീൽഡർ – 33 കാരനായ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ നിരവധി മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുണ്ട്
  • ഹെരേര ബോർജ – സ്പെയിൻ – മിഡ്‌ഫീൽഡർ – 29 വയസ്സുകാരനായ താരം ലാലിഗയിൽ കുപ്പായമണിഞ്ഞിട്ടുണ്ട്.
  • ഒടെയ് ഒനയ്ന്ത്യ – സ്പെയിൻ,- സെന്റർ ബാക്ക് – അത്‌ലറ്റിക്കോ ബിൽബാവോയിലൂടെ വളർന്ന താരം മുൻപും ഇന്ത്യൻ സൂപ്പർ ലീഗ് കളിച്ചു പരിചയമുണ്ട്.

പണി കിട്ടി!!ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ റദ്ദാക്കും..

കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ സ്വപ്നങ്ങൾ തകർത്ത് ഫിഫ വിലക്ക്..