in

LOVELOVE

ഫിഫ വിലക്ക് പ്രശ്നങ്ങൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സ് ടീം അറബ് മണ്ണിൽ കാലുകുത്തി..

ഇന്ത്യക്ക് ഫിഫ ഏർപ്പെടുത്തിയ വിലക്ക് കാരണം ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരങ്ങൾ മുടങ്ങും എന്ന തരത്തിലുള്ള റിപ്പോർട്ട്‌ ആണ് ഇന്നലെ പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് പറഞ്ഞത്.

അന്താരാഷ്ട്ര ഫുട്ബോൾ ഭരണ സമിതിയായ ഫിഫ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡററേഷന് ഏർപ്പെടുത്തിയ വിലക്ക് യു എ ഇ ക്ലബ്ബുകളുമായുള്ള പ്രീസീസൺ മത്സരങ്ങളെ ബാധിക്കുമോ എന്ന സംശയങ്ങൾക്കിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് അറബ് മണ്ണിൽ കാലുകുത്തി.

ഇന്ത്യക്ക് ഫിഫ ഏർപ്പെടുത്തിയ വിലക്ക് കാരണം ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരങ്ങൾ മുടങ്ങും എന്ന തരത്തിലുള്ള റിപ്പോർട്ട്‌ ആണ് ഇന്നലെ പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് പറഞ്ഞത്.

എന്തായാലും രാജ്യമായ യു എ ഇ സമയം ഉച്ചയോടെ വിമാനതാവളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മികച്ച വരവേൽപ്പ് തന്നെയാണ് മഞ്ഞപ്പട യു എ ഇ വിങ്ങിന്റെ ഭാഗത്ത്‌ നിന്നും ലഭിച്ചത്.

യു എ ഇ പ്രോ ലീഗിൽ കളിക്കുന്ന ടീമുകളുമായി 3 പ്രീസീസൺ സൗഹൃദ മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുക, ഫിഫ വിലക്ക് ഈ മത്സരങ്ങളെ ബാധിക്കുമോ ഇല്ലയോ എന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.

അറബ് മണ്ണിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇതാ..

നായകനും റോയ് കൃഷ്ണയും ഗോളടിച്ചു, ജംഷഡ്പൂരിന്റെ നടുവൊടിച്ചു..