in

CryCry AngryAngry

OFFICIAL: ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ മത്സരങ്ങൾ റദ്ദാക്കി

യു എ ഇ പ്രോ ലീഗ് ക്ലബ്ബുകളുമായി നടക്കാനിരുന്ന 3 മത്സരങ്ങളാണ് ഫിഫ വിലക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രീസീസൺ മത്സരങ്ങളുടെ കാര്യത്തിൽ ഒഫീഷ്യൽ ആയി വ്യക്തത നൽകി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് അന്താരാഷ്ട്ര ഫുട്ബോൾ ഭരണ സമിതിയായ ഫിഫ നൽകിയ വിലക്ക് ഇന്ത്യൻ ക്ലബ്ബുകൾക്ക് ബാധിക്കുമെന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സും യു എ ഇ ക്ലബ്ബുകളുമായി തീരുമാനിച്ച 3 സൗഹൃദ മത്സരങ്ങളും റദ്ദാക്കി എന്നാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്.

ഇതിനകം തന്നെ അറബ് രാജ്യത്ത് എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം നടത്തുമെന്നും മാറ്റിവെച്ച പ്രീസീസൺ മത്സരങ്ങൾക്ക് പകരമുള്ള കാര്യങ്ങളെല്ലാം ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ സ്റ്റേറ്റ്മെന്റിൽ പറയുന്നത്.

ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു. യു എ ഇ പ്രോ ലീഗ് ക്ലബ്ബുകളുമായി നടക്കാനിരുന്ന 3 മത്സരങ്ങളാണ് ഫിഫ വിലക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്.

ബ്ലാസ്റ്റേഴ്‌സ് വിമാനം കയറിയത് വെറുതെയാകുമോ? മത്സരങ്ങൾ നടക്കില്ലെന്ന് മാർക്കസ്..

കേരള ബ്ലാസ്റ്റേഴ്‌സ് യു എ ഇ യിൽ പരിശീലനം ആരംഭിച്ചു..