in

LOVELOVE LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് യു എ ഇ യിൽ പരിശീലനം ആരംഭിച്ചു..

യു എ ഇ ക്ലബ്ബുകളുമായുള്ള പ്രീസീസൺ മത്സരങ്ങൾ റദ്ദാക്കിയെങ്കിലും വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് തയ്യാറാകാൻ മികച്ച ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തും

ഫിഫ വിലക്ക് കാരണം യു എ ഇ ക്ലബ്ബുകളുമായി നിശ്ചയിച്ചിരുന്ന പ്രീസീസൺ മത്സരങ്ങൾ റദ്ദാക്കിയെങ്കിലും യു എ ഇ യിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം ആരംഭിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീംമംഗങ്ങൾ പുതിയ ട്രെയിനിങ് കിറ്റിൽ പരിശീലിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ലഭ്യമാണ്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ മത്സരങ്ങളെ സാരമായി ബാധിച്ചത്.

യു എ ഇ ക്ലബ്ബുകളുമായുള്ള പ്രീസീസൺ മത്സരങ്ങൾ റദ്ദാക്കിയെങ്കിലും വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് തയ്യാറാകാൻ വേണ്ടി മികച്ച ഒരുക്കങ്ങൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തും.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചതിന് ശേഷം മത്സരങ്ങൾ റദ്ദാക്കിയത് ഒരുപാട് പേരെ നിരാശപ്പെടുത്തിയിരുന്നു.

OFFICIAL: ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ മത്സരങ്ങൾ റദ്ദാക്കി

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ച് കരോലിസിനു പറയാനുള്ളത്…