in

LOVELOVE OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരുപാട് ഗോളുകൾ നേടുമെന്ന് പുതിയ താരം..,

ഗോളുകൾ നേടുന്ന തന്റെ ബൂട്ടുകളെ വീണ്ടും ഫോമിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ബിദ്യസാഗർ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കാൻ അവസരം ഒരുക്കിയ മാനേജ്മെന്റിനും പരിശീലകനും നന്ദി പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സ്ട്രൈകർ സൈനിങ്ങായി ടീമിലെത്തിയ മണിപ്പൂർ സ്വദേശി ബിദ്യസാഗർ സിങ് ബ്ലാസ്റ്റേഴ്‌സിലേക്കുള്ള തന്റെ ട്രാൻസ്ഫർ നീക്കത്തെ കുറിച്ച് സംസാരിക്കുകയാണ്.

ഗോളുകൾ നേടുന്ന തന്റെ ബൂട്ടുകളെ വീണ്ടും ഫോമിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ബിദ്യസാഗർ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കാൻ അവസരം ഒരുക്കിയ മാനേജ്മെന്റിനും പരിശീലകനും നന്ദി പറഞ്ഞു.

“കേരള ബ്ലാസ്റ്റർസിലെത്തിയതിൽ ഞാൻ ആവേശഭരിതനാണ്. കൂടുതൽ മത്സര സമയം നേടിയെടുക്കാനും, എന്റെ ഗോളടിക്കുന്ന ബൂട്ടുകളെ വീണ്ടും ഫോമിലുക്കുയർത്താനും ഞാൻ ആഗ്രഹിക്കുന്നു.”

“എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ വെല്ലുവിളിയാണ്, പുതിയ സ്ഥലം, പുതിയ നിറങ്ങൾ, പുതിയ ദൗത്യം അങ്ങനെയെല്ലാം,,.എനിക്ക് അവസരം നൽകിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനും പരിശീലകനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” – ബിദ്യസാഗർ സിങ് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ച് കരോലിസിനു പറയാനുള്ളത്…

ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ഒരു കിടിലൻ സ്ട്രൈകർ തന്നെ..