in

LOVELOVE LOLLOL CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ഒരു കിടിലൻ സ്ട്രൈകർ തന്നെ..

താരത്തിന്റെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾസ്കോറിങ് കഴിവിനെ ഉയർത്തുന്നതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ മൂന്നാമത്തെ ഇന്ത്യൻ സൈനിങ്ങായി ടീമിലെത്തിച്ച ബിദ്യസാഗർ സിങ് എന്ന 24 വയസുള്ള യുവ മുന്നേറ്റ നിര താരത്തിന്റെ സൈനിങ് വളരെയധികം പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണുന്നത്.

താരത്തിന്റെ മുൻകാല ചരിത്രമെടുത്താൽ 2020-2021 ഐ ലീഗിലെ ഏറ്റവും മികച്ച താരം, ഏറ്റവും മികച്ച ഗോൾസ്കോറർ എന്നീ മികച്ച നേട്ടങ്ങളെല്ലാം നമുക്ക് കാണാൻ കഴിയും.

2016-ൽ ഈസ്റ്റ്‌ ബംഗാളിന്റെ യൂത്ത് അക്കാദമിയിൽ കളി തുടങ്ങിയ താരം 2018-ൽ ഈസ്റ്റ്‌ ബംഗാൾ സീനിയർ ടീമിലൂടെ പ്രൊഫഷനൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു.

2020-ൽ ഐ ലീഗ് ടീമായ ട്രാവു എഫ്സിയിലെത്തിയ താരം 2020-2021 ഐ ലീഗ് സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടി ടീമിനെ ലീഗ് ടേബിളിൽ മൂന്നാമതെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

കൂടാതെ ഐ ലീഗ് സീസണിലെ ടീം ഓഫ് ഇലവനിൽ ഇടം നേടിയ താരം തന്നെയാണ് ആ സീസണിലെ മികച്ച താരം, മികച്ച ഗോൾസ്കോറർ അവാർഡുകൾ ഐ ലീഗിൽ വാരിക്കൂട്ടിയത്.

ഐ ലീഗിലെ മികച്ച പ്രകടനം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബാംഗ്ലൂരു എഫ്സിയിലെത്തിച്ചു, 11 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ ബാംഗ്ലൂരു എഫ്സി ജേഴ്സിയിൽ നേടിയ ബിദ്യസാഗർ സിങ്ങിനെ ഒരു സീസൺ ലോൺ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്തത്.

24-കാരനായ ബിദ്യസാഗർ സിങ്ങിന്റെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾസ്കോറിങ് കഴിവിനെ ഉയർത്തുന്നതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരുപാട് ഗോളുകൾ നേടുമെന്ന് പുതിയ താരം..,

ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ഫിക്സ്ചർ ഇതാ..