in

LOVELOVE

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇനി ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കും…

24-വയസുകാരനായ മുൻ സന്തോഷ്‌ ട്രോഫി താരത്തെ സ്വന്തമാക്കിയത് ഹൈലാൻഡേഴ്സ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു

ഗോകുലം കേരള എഫ്സിയുടെ മലയാളി യുവ മിഡ്‌ഫീൽഡർ എംഎസ് ജിതിൻ ഇനി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്ക് വേണ്ടി പന്ത് തട്ടും.

24-വയസുകാരനായ മുൻ സന്തോഷ്‌ ട്രോഫി താരത്തെ സ്വന്തമാക്കിയത് ഹൈലാൻഡേഴ്സ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. കേരള ഫുട്ബോൾ ടീമിലൂടെയാണ് ജിതിൻ തന്റെ യൂത്ത് കരിയർ ആരംഭിച്ചത്.

എഫ്സി കേരളയിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിന് വേണ്ടി കുപ്പായമണിഞ്ഞ ശേഷമാണ് ഗോകുലം കേരളയിലെത്തുന്നത്.

മലബാറിയൻസിനൊപ്പം കഴിഞ്ഞ 2 സീസണിലും പന്ത് തട്ടിയ താരം 2 ഐ ലീഗ് കിരീടങ്ങളും മലബാറിയൻസിനൊപ്പം നേടിയതിന് ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്‌ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലെത്തുന്നത്.

അറ്റാക്കിങ് മിഡ്‌ഫീൽഡറായും റൈറ്റ് വിങ്ങറായും കളിക്കാൻ കഴിവുള്ള ജിതിൻ മഠത്തിൽ സുബ്രൻ എന്ന എംഎസ് ജിതിൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈലാൻഡേഴ്സിന്റെ മുന്നേറ്റത്തിൽ അണിനിരന്നാൽ തിളക്കം കൂടും.

എതിരാളികളെ പഞ്ഞിക്കിട്ട് ബോംബെക്കാർ പണി തുടങ്ങി..

ആവേശവും സ്റ്റേഡിയവും നിറഞ്ഞ മത്സരത്തിൽ വിജയം നേരോക്ക എഫ്സിക്ക്..