in

LOVELOVE

ഇന്ത്യക്ക് ഫിഫ വിലക്ക് കിട്ടിയതിനോട് പാകിസ്ഥാന് പറയാനുള്ളത്..

കായിക ബന്ധത്തിന് പുറത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് മോശം ബന്ധമാണെന്ന് എല്ലാവർക്കുമറിയാം, എങ്കിലും ഇന്ത്യൻ ഫുട്ബോളിനെ പിന്തുണച്ച പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷന്റെ വാക്കുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്

ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഭരണം നടത്തിയതിനു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് അന്താരാഷ്ട്ര ഫുട്ബോൾ ഭരണ സമിതിയായ ഫിഫ ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യൻ ഫുട്ബോളിനെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യൻ ഫുട്ബോൾ ഉടൻ തന്നെ വിലക്ക് മാറി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്ഥാൻ സ്നേഹത്തോടെ തങ്ങളുടെ പിന്തുണ ഇന്ത്യക്ക് അറിയിച്ചു.

“ഇന്ത്യൻ ഫുട്ബോൾ ഉടൻ തന്നെ വിലക്ക് മാറി തിരിച്ചുവരുമെന്ന് പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രയാസകരമായ നിമിഷങ്ങളിൽ സ്നേഹത്തോടെയും സന്തോഷത്തോടെയും ഞങ്ങൾ പങ്കുചേരുന്നു.” – പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു.

കായിക ബന്ധത്തിന് പുറത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് മോശം ബന്ധമാണെന്ന് എല്ലാവർക്കുമറിയാം, എങ്കിലും ഇന്ത്യൻ ഫുട്ബോളിനെ പിന്തുണച്ച പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷന്റെ വാക്കുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരമെത്തി…

ക്രിസ്റ്റ്യാനോയും കാസമിറോയും ഒന്നിക്കുന്നു…