in

LOVELOVE OMGOMG LOLLOL CryCry

ആവേശ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില..

2022-2023 സീസണിലെ ആദ്യ മത്സരം സമനിലയോടെ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

2022-2023 സീസണിലെ ആദ്യ മത്സരം സമനിലയോടെ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ‘ഡി’ യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സുദേവ ഡൽഹിക്കെതിരെയാണ് 1-1 സ്കോറിന്റെ സമനില കേരള ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 42-മിനിറ്റിൽ അജ്സലിന്റെ ഗോളിലൂടെ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് മറുപടി നൽകി 45-മിനിറ്റിൽ കുകിയിലൂടെ സുദേവ ഡൽഹി ഗോൾ തിരിച്ചടിച്ചു.

ആദ്യ പകുതി 1-1 സ്കോറിനു കളം വിട്ട ഇരുടീമുകൾക്കും രണ്ടാം പകുതിയിൽ സ്കോർ ചെയ്യാൻ കഴിയാതെ വന്നതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.

ഈ മത്സരത്തിൽ നിന്ന് ഓരോ പോയന്റ് വീതമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, സുദേവ ഡൽഹി എന്നിവർ പങ്കിട്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഓഗസ്റ്റ് 23-ന് ഒഡിഷ എഫ്സിക്കെതിരെയാണ്.

മലയാളി താര തിളക്കത്തിൽ എഫ്സി ഗോവ വിജയം നേടി..

ക്രിസ്റ്റ്യാനോ വിഷയത്തിൽ ഡോർട്ട്മുണ്ട് നിലപാട് ഇതാണ്..