in

LOVELOVE OMGOMG LOLLOL AngryAngry CryCry

മെസ്സിയെ വരെ പൂട്ടാൻ നോക്കിയവൻ?വിദേശ സൈനിങ് പൂർത്തിയായതായി വാർത്ത?

ലാലിഗയിൽ ബാഴ്സക്കെതിരായ മത്സരത്തിൽ സാക്ഷാൽ ലയണൽ മെസ്സിയെ പൂട്ടാനുള്ള ജോലി ഏറ്റെടുത്തിരുന്നു

ലാലിഗ ക്ലബ്ബായ റിയൽ സോസിഡാഡിന്റെ യൂത്ത് അക്കാഡമിയിലൂടെ വളർന്ന് ലാലിഗയിൽ കളിച്ചിട്ടുള്ള കിടിലൻ സ്പാനിഷ് ബഹുമുഖ താരം ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടും.

31-വയസുകാരനായ സ്പാനിഷ് ഡിഫെൻഡർ ജോൺ ഗസ്തനാഗയെ ഒരു വർഷത്തെ കരാറിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്‌ നോർത്ത് ഈസ്സ് യുണൈറ്റഡ് സ്വന്തമാക്കിയതായി ഖേൽനൗ റിപ്പോർട്ട്‌ ചെയ്തു.

സെന്റർ ബാക്ക് + ഡിഫെൻസീവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന ജോൺ ഗാസ്തനാഗ ലാലിഗയിൽ ബാഴ്സക്കെതിരായ മത്സരത്തിൽ സാക്ഷാൽ ലയണൽ മെസ്സിയെ പൂട്ടാനുള്ള ജോലി ഏറ്റെടുത്തിരുന്നു.

നിലവിൽ സ്പാനിഷ് ക്ലബ്ബായ കൽചറൽ ലിയോനസയിൽ നിന്നാണ് നോർത്ത് ഈസ്റ്റ്‌ 31-കാരനെ സ്വന്തമാക്കിയത്, സ്പാനിഷ് അണ്ടർ 16, 17 ടീമുകളിൽ കുപ്പായമണിഞ്ഞ ജോൺ ഗസ്തനാഗയുടെ വരവ് ഹൈലാൻഡേഴ്സിന് കരുത്തേകും.

ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം ഇവനാകുമോ?

അൽവരോയേക്കാൾ മികച്ചവൻ?ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നാൽ പൊളിക്കും?