in

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരം ഇവനാകുമോ?

ബ്ലാസ്റ്റേഴ്സിന്റെ അവസാന സൈനിങ് ഉടൻ പ്രഖ്യാപിക്കും എന്ന സാഹചര്യത്തിലാണ് താരം ക്ലബ്ബ്‌ വിട്ട വാർത്ത പുറത്തുവരുന്നത്, കൂടാതെ ഈ താരത്തെ സ്വന്തമാക്കാൻ നേരത്തെ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും ട്രാൻസ്ഫർ റൂമറുകൾ ഉണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ബ്രസീലിയൻ സ്ട്രൈകറായ ജോനാഥാസ് ക്രിസ്ത്യൻ ഡി ജീസസ് വരുമോ എന്ന് നിരവധി ആരാധകർ ചോദ്യമുയർത്തുന്നുണ്ട്.

വരാനുള്ള സാധ്യത പൂർണ്ണമായും തള്ളികളയാനാകില്ല എന്ന് തന്നെയാണ് ഇപ്പോൾ പറയാൻ കഴിയുന്ന ഏക കാര്യം. 2021-2022 സീസണിൽ ഒഡിഷ എഫ്സിക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം നിലവിൽ തന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിച്ചിട്ടുണ്ട്.

ബ്രസീലിയൻ ക്ലബ്ബായ നോട്ടിക്കോ തന്നെയാണ് താരം ആവശ്യപ്പെട്ടത് പ്രകാരം കരാർ അവസാനിപ്പിച്ചതെന്ന് വെളിപ്പെടുത്തിയത്.

അവസാന വിദേശ താരമായി ഒരു കിടിലൻ സ്ട്രൈകർക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് താരത്തെ ടീമിലെത്തിക്കുമോ എന്നത് പ്രസക്തമായ ഒരു ചോദ്യം തന്നെയാണ്.

ബ്ലാസ്റ്റേഴ്സിന്റെ അവസാന സൈനിങ് ഉടൻ പ്രഖ്യാപിക്കും എന്ന സാഹചര്യത്തിലാണ് താരം ക്ലബ്ബ്‌ വിട്ട വാർത്ത പുറത്തുവരുന്നത്, കൂടാതെ ഈ താരത്തെ സ്വന്തമാക്കാൻ നേരത്തെ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും ട്രാൻസ്ഫർ റൂമറുകൾ ഉണ്ടായിരുന്നു.

എന്തായാലും ഒഡിഷ എഫ്സിക്ക് വേണ്ടി 16 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ നേടിയ ജോനാഥാസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള സാധ്യതകൾ നമുക്ക് പൂർണ്ണമായും തള്ളികളയാനാകില്ല, അതുപോലെ തന്നെ വരാതിരിക്കാനും സാധ്യതകൾ ഏറെയാണ്.

ഞങ്ങൾക്കെതിരെ വംശീയ ആക്രമണമെന്ന് ISL ക്ലബ്ബ്

മെസ്സിയെ വരെ പൂട്ടാൻ നോക്കിയവൻ?വിദേശ സൈനിങ് പൂർത്തിയായതായി വാർത്ത?