in

ചാമ്പ്യൻമാർ തമ്മിലൊരു ഉഗ്രൻ പോരാട്ടം?ലൈവ് കാണാം..

ഇന്ത്യൻ സൂപ്പർ ലീഗിലെ രാജാക്കന്മാരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന കിടിലൻ പോരാട്ടത്തിന് ഇന്ന് ചെന്നൈയിനിലെ മറീന അറീനയിൽ പന്തുരുളും. ഐഎസ്എല്ലിലെ മുൻ ചാമ്പ്യൻമാരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അതിന്റെതായ വീറും വാശിയുമാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ രാജാക്കന്മാരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന കിടിലൻ പോരാട്ടത്തിന് ഇന്ന് ചെന്നൈയിനിലെ മറീന അറീനയിൽ പന്തുരുളും. ഐഎസ്എല്ലിലെ മുൻ ചാമ്പ്യൻമാരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അതിന്റെതായ വീറും വാശിയുമാണ് പ്രതീക്ഷിക്കുന്നത്.

ഐഎസ്എല്ലിലെ ഇന്നത്തെ മത്സരത്തിൽ ആദ്യ മത്സരങ്ങൾ വിജയിച്ചു തുടങ്ങിയ ചെന്നൈയിൻ എഫ്സിയും ബാംഗ്ലൂരു എഫ്സിയും തമ്മിലാണ് ചെന്നൈയിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് മത്സരിക്കുന്നത്. രാത്രി 7:30 ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ഹോട്സ്റ്റാർ, ജിയോ ടിവി എന്നിവയിലൂടെ ലൈവ് കാണാം. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

തോമസ് ബ്രഡാറിക് എന്ന ജർമൻ പരിശീലകന് കീഴിൽ സീസണിലെ ആദ്യ മത്സരം ATK മോഹൻ ബഗാനെതിരെ അവരുടെ മൈതാനത്തു വെച്ച് വിജയിച്ചുകൊണ്ടാണ് മറീന മച്ചാൻസ് ആദ്യ ഹോം മത്സരത്തിനൊരുങ്ങുന്നത്.

എവേ ടീമായ ബാംഗ്ലൂരു എഫ്സിയാകട്ടെ സിമോൺ ഗ്രെയ്‌സണ് കീഴിൽ ആദ്യ മത്സരം ഹോം ഗ്രൗണ്ടിൽ വെച്ച് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. നായകൻ സുനിൽ ചേത്രിക്ക് കീഴിൽ വരുന്ന ദി ബ്ലൂസ് മൂന്നു പോയന്റുകൾ കൂടി നേടിയെടുക്കാനാണ് ഇന്നത്തെ മത്സരത്തിനൊരുങ്ങുന്നത്.

ഇന്നത്തെ മത്സരത്തിൽ ഇരുടീമുകളുടെയും സാധ്യത ലൈനപ്പ് ഇതാ..

Chennaiyin FC:

  • Debjit Majumder (GK), Ajith Kumar, Vafa Hakhamaneshi, Fallou Diagne, Narayan Das; Julius Ducker, Jiteshwor Singh, Anirudh Thapa (C); Prasanth K, Rahim Ali, and Petar Sliskovic.

Bengaluru FC:

  • Gurpreet Singh Sandhu (GK); Sandesh Jhingan, Alan Costa, Aleksandar Jovanovic, Prabir Das, Naorem Roshan Singh; Bruno Ramires, Suresh Singh Wangjam; Sivasakthi Narayanan, Roy Krishna, and Sunil Chhetri (C).

നമ്മൾ ഒരു ടീമെന്ന നിലയിൽ ഈ സീസണിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

വർഷങ്ങൾക് ശേഷം ഐപിഎൽ കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു വനിതാ ലീഗിലൂടെ; ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത