ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് തുടക്കം കുറിച്ച കേരള ബ്ലാസ്റ്റേഴ്സിനു ഈ സീസണിൽ ഇനി ഒരുപാട് കാര്യങ്ങൾ നേടാൻ കഴിയുമെന്ന ആത്മവിശ്വാസം പങ്കുവെക്കുകയാണ് വിദേശ താരമായ അപോസ്‌റ്റോലാസ് ജിയാനു.
ആദ്യ മത്സരത്തിൽ കഴിവിന്റെ പൂർണരൂപം നൽകാൻ കഴിഞ്ഞില്ലെങ്കിലും വരും മത്സരങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മികച്ച പെർഫോമൻസ് കാഴ്ച വെക്കുമെന്നും ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ താരം പറഞ്ഞു.
“ആദ്യ മത്സരത്തിൽ എടുത്തുകളയാൻ ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ ഉണ്ടായിരുന്നു, തീർച്ചയായും ഞങ്ങളുടെ കഴിവിന്റെ പരമാവധി പൂർണമായും നൽകാൻ ആദ്യ മത്സരത്തിൽ സാധിച്ചില്ല. പക്ഷെ ഇത് ലീഗിലെ ആദ്യത്തെ മത്സരമായിരുന്നു, എനിക്ക് ടീമിൽ നല്ല ആത്മവിശ്വാസമുണ്ട്. ഞങ്ങൾക്ക് ഒരു നല്ല സ്ക്വാഡ് ഉണ്ട്, ഈ വർഷം ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നേടാൻ കഴിയും, വ്യക്തിപരമായി മാത്രമല്ല, മൊത്തത്തിൽ.” – അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞു.
ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് മൂന്നു പോയന്റ് സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഈ വരുന്ന ഞായറാഴ്ച മറ്റൊരു കൊൽക്കത്തൻ ക്ലബ്ബായ ATK മോഹൻ ബഗാനെയാണ് നേരിടുന്നത്. വൈകുന്നേരം 7:30ന് അരങ്ങേറുന്ന മത്സരം കൊച്ചിയിൽ വെച്ചാണ് നടക്കുന്നത്.