in , ,

LOVELOVE LOLLOL

വർഷങ്ങൾക് ശേഷം ഐപിഎൽ കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു വനിതാ ലീഗിലൂടെ; ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത

പുരുഷ ലീഗ് പോലെ വനിതാ ഐപിഎല്ലും ഇത്തവണ നടക്കുമെന്നാണ് സ്ഥിരീകരിച്ച റിപ്പോർട്ട്. വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കൂടി ഇപ്പോൾ പുറത്ത് വരികയാണ്. വനിതാ ഐപിഎല്ലിലെ അഞ്ച് ടീമുകളെ ഉലപ്പെടുത്താനാണ് ബിസിസിഐയുടെ നീക്കം. അടുത്ത വർഷം മാർച്ച് മാസത്തിലാണ് വനിതാ ഐപിഎൽ നടത്താനുള്ള നീക്കം നടക്കുന്നത്.

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ അടക്കം വനിതാ ലീഗുകൾ നടത്തുമ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ലീഗ് എന്ന വിശേഷണമുള്ള ഐപിഎല്ലിൽ എന്ത് കൊണ്ട് വനിതാ ലീഗ് വരുന്നില്ല എന്ന ചോദ്യം നേരത്തെ തന്നെ ഉയർന്നതാണ്. എന്നാൽ ആ ചോദ്യത്തിന് ബിസിസിഐ പരിഹാരം കാണുന്നു എന്നുള്ളതാണ് കുറച്ച് ദിവസങ്ങളിലായി പുറത്ത് വന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

പുരുഷ ലീഗ് പോലെ വനിതാ ഐപിഎല്ലും ഇത്തവണ നടക്കുമെന്നാണ് സ്ഥിരീകരിച്ച റിപ്പോർട്ട്. വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കൂടി ഇപ്പോൾ പുറത്ത് വരികയാണ്. വനിതാ ഐപിഎല്ലിലെ അഞ്ച് ടീമുകളെ ഉലപ്പെടുത്താനാണ് ബിസിസിഐയുടെ നീക്കം. അടുത്ത വർഷം മാർച്ച് മാസത്തിലാണ് വനിതാ ഐപിഎൽ നടത്താനുള്ള നീക്കം നടക്കുന്നത്.

പുരുഷ ലീഗ് പോലെ ഹോം എവേ അടിസ്ഥാനത്തിലായിരിക്കില്ല വനിതാ ഐപിഎൽ നടക്കുക. രണ്ട് വേദികളിൽ വെച്ചാണ് വനിതാ ഐപിഎൽ നടത്താൻ പദ്ധതിയുള്ളത്. ഇതിൽ കൊച്ചിയും പരിഗണനയിലുണ്ട് എന്നാണ് റിപോർട്ടുകൾ. നേരത്തെ കൊച്ചി ടസ്‌കേഴ്‌സ് ഐപിഎല്ലിൽ ഭാഗമായിരുന്ന സീസണിലായിരുന്നു കേരളത്തിൽ ഐപിഎൽ മത്സരങ്ങൾ നടന്നിരുന്നത്.

പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് വനിതാ ലീഗിന്റെ വേദിയായി കൊച്ചിയെ ബിസിസിഐ തിരഞ്ഞെടുക്കുയാണ് എങ്കിൽ ഉദ്ഘാടന വനിതാ ഐപിഎൽ സീസൺ നേരിട്ട് കാണാനുള്ള ഭാഗ്യം കേരളത്തിനുണ്ടാവും. കൂടാതെ വർഷങ്ങൾക്ക് ശേഷം ഐപിഎൽ കേരളത്തിലേക്ക് തിരിച്ച് വരുന്നു എന്നുള്ള പ്രത്യേകതയും.

പുരുഷ ലീഗ് പോലെ 4 വിദേശതാരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള നിയമം തന്നെയിരിക്കും വനിതാ ലീഗിലും ഉണ്ടായിരിക്കുക എന്നാണ് റിപോർട്ടുകൾ. കോടതി ഇന്ത്യയുടെ തെക്ക് , വടക്ക്, കിഴക്ക് , പടിഞ്ഞാർ എന്നിങ്ങനെ താരം തിരിച്ചായിരിക്കും ഫ്രാഞ്ചെസികളെ നൽകുക. ഇതിൽ തെക്കിൽ വിസാഗും കൊച്ചിയുമാണ് പരിഗണയിലുള്ളത്.

ചാമ്പ്യൻമാർ തമ്മിലൊരു ഉഗ്രൻ പോരാട്ടം?ലൈവ് കാണാം..

അവന് ഇംഗ്ലീഷ് അറിയില്ല; എങ്കിലും അവൻ എന്തൊക്കെയോ എന്നോട് പറഞ്ഞ് കൊണ്ടിരിക്കും; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ കുറിച്ച് രസകരമായ അനുഭവം പങ്ക് വെച്ച് ജിയാനു