in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അവന് ഇംഗ്ലീഷ് അറിയില്ല; എങ്കിലും അവൻ എന്തൊക്കെയോ എന്നോട് പറഞ്ഞ് കൊണ്ടിരിക്കും; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ കുറിച്ച് രസകരമായ അനുഭവം പങ്ക് വെച്ച് ജിയാനു

കളിക്കളത്തിൽ താരങ്ങൾ തമ്മിൽ മികച്ച ആശയവിനിമയം നടക്കണമെങ്കിലും കളിക്കളത്തിന് പുറത്തും താരങ്ങൾ തമ്മിൽ നല്ല ബന്ധങ്ങൾ ഉണ്ടാവണം. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ താരങ്ങളെല്ലാം ഒരു കുടുംബം പോലെ പരസ്പര സൗഹൃദത്തിലാണ് എന്ന് തെളിയിക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അപോസ്റ്റലസ്‌ ജിയാനുവിന്റെ വാക്കുകൾ.

കളിക്കളത്തിൽ താരങ്ങൾ തമ്മിൽ മികച്ച ആശയവിനിമയം നടക്കണമെങ്കിലും കളിക്കളത്തിന് പുറത്തും താരങ്ങൾ തമ്മിൽ നല്ല ബന്ധങ്ങൾ ഉണ്ടാവണം. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ താരങ്ങളെല്ലാം ഒരു കുടുംബം പോലെ പരസ്പര സൗഹൃദത്തിലാണ് എന്ന് തെളിയിക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അപോസ്റ്റലസ്‌ ജിയാനുവിന്റെ വാക്കുകൾ.

മലയാളത്തിലെ പ്രമുഖ മാധ്യമമായ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെ രസകരമായ കാര്യങ്ങളെക്കുറിച്ചും സൗഹൃദത്തെ പറ്റിയും ജിയാനു മനസ്സ് തുറന്നത്. തനിക്ക് ടീമിലെ പ്രിയപ്പെട്ട താരം ആരാണെന്ന ചോദ്യത്തിന് ഉത്തരം നൽകുകായായിരുന്നു ജിയാനു.

ടീമിലെ ഇഷ്ടപെട്ട താരമായി ജിയാനു പറഞ്ഞത് ബ്ലാസ്റ്റേഴ്സിന്റെ ഉക്രൈനിയൻ മധ്യനിരതാരം ഇവാൻ കലിയുഷ്‌നിയെയാണ്. കലിയുഷ്‌നി തനിക്ക് പ്രിയപ്പെട്ടവനാണവനുള്ള കാരണവും ജിയാനു പറയുന്നു. കലില്‍യൂഷ്‌നിക്ക് ഇംഗ്ലീഷ് അറിയില്ല. അറിയാവുന്നത് റഷ്യന്‍ ഭാഷ മാത്രമാണ്. താരത്തിന് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുന്നതാണ് തനിക്ക് ഇപ്പോള്‍ പ്രധാന ജോലിയെന്നും എപ്പോഴും കലപില സംസാരിച്ച് കൊണ്ടിരിക്കുന്ന കുട്ടിയെ പോലെയാണ് കലിയൂഷ്‌നിയെന്നും ജിയാനു പറയുന്നു.

ഇംഗ്ലീഷ് അറിയില്ലെങ്കിലും കലിയുഷ്‌നി എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും അതുകൊണ്ട് തന്നെ തനിക്ക് ഏറെ പ്രിയപ്പെട്ടവനായി കലിയൂഷ്‌നി മാറിയെന്നും ജിയാനു വെളിപ്പെടുത്തുന്നു.

ടീമിൽ ഏറ്റവും അടുപ്പമുള്ള താരമാര് എന്ന ചോദ്യത്തിന് ജിയാനു നൽകിയ മറുപടി ദിമിത്രിയോസ് ഡയമന്തകോസ് എന്നാണ്. രണ്ടുപേരും ഗ്രീക്കിൽ ജനിച്ചവരാണ്. രണ്ട് പേർക്കും നല്ലപോലെ ഗ്രീക്ക് ഭാഷ ഉപയോഗിക്കാനും അറിയും. അത് കൊണ്ടായിരിക്കും തനിക്ക് ഏറ്റവും അടുപ്പമുള്ള താരമായി ഡയമന്തകോസിന്റെ പേര് ജിയാനു പറഞ്ഞത്. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയാൻ ലൂണയെ പറ്റിയും ജിയാനു മനസ്സ് തുറന്നു. അഡ്രിയാന്‍ ലൂണ തനിക്ക് ഒരു ജേഷ്ഠനെ പോലെയാണെന്നും ഏറെ ബഹുമാനം തോന്നുന്ന വ്യക്തിത്വമാണെന്നും ജിയാനു പറയുന്നു.

വർഷങ്ങൾക് ശേഷം ഐപിഎൽ കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു വനിതാ ലീഗിലൂടെ; ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത

ലൂണ പൊളിയാണ്? പക്ഷെ അടുത്ത സുഹൃത്ത് മറ്റൊരു വിദേശ താരമാണെന്ന് ജിയാനു