in ,

LOVELOVE LOLLOL

ലൂണ പൊളിയാണ്? പക്ഷെ അടുത്ത സുഹൃത്ത് മറ്റൊരു വിദേശ താരമാണെന്ന് ജിയാനു

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർ താരങ്ങളെ കുറിച്ചുള്ള തന്റെ സൗഹൃദ ബന്ധങ്ങൾ വെളിപ്പെടുത്തി മറ്റൊരു വിദേശ മുന്നേറ്റനിര താരമായ ഗ്രീക്ക്-ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു. ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റാകോസ്, അഡ്രിയാൻ ലൂണ എന്നീ താരങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് ജിയാനു മറുപടി നൽകിയത്

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർ താരങ്ങളെ കുറിച്ചുള്ള തന്റെ സൗഹൃദ ബന്ധങ്ങൾ വെളിപ്പെടുത്തി മറ്റൊരു വിദേശ മുന്നേറ്റനിര താരമായ ഗ്രീക്ക്-ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു.

ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റാകോസ്, അഡ്രിയാൻ ലൂണ എന്നീ താരങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് ജിയാനു മറുപടി നൽകിയത്. ദിമിത്രിയോസ് തന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ ജിയാനു, ലൂണയെ കുറിച്ച് വളരെ ഇഷ്ടവും ബഹുമാനവും തോന്നുന്ന കളിക്കാരനായാണ് വിവരിച്ചത്.

“ബ്ലാസ്റ്റേഴ്‌സ് ടീമിലെ എന്റെ അടുത്ത സുഹൃത്ത് ദിമി എന്നു ഞാന്‍ വിളിക്കുന്ന ദിമിത്രിയോസ് ഡയമാന്റകോസാണ്, ഞങ്ങള്‍ രണ്ടാളും ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരാണ്. ഒരുമിച്ച് ഒരു ടീമില്‍ കളിച്ചിട്ടില്ലെങ്കിലും ഗ്രീക്ക് ലീഗില്‍ എനിക്ക് എതിരായി ദിമി പലവട്ടം കളിച്ചിട്ടുണ്ട്. അഡ്രിയാന്‍ ലൂണ ഏറെ ബഹുമാനവും ഇഷ്ടവും തോന്നുന്ന കളിക്കാരനാണ്. ” – അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞു.

ഗ്രീക്ക് താരമായ ദിമിത്രിയോസുമായുള്ള മുന്നേറ്റനിരയിലെ സഖ്യം അപ്പോസ്‌റ്റോലാസ് ജിയാനുവിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുകയാണെങ്കിൽ ഈ സീസണിൽ ഏതൊരു ടീമും പേടിക്കുന്ന ആക്രമണനിര ബ്ലാസ്റ്റർസിന്റെതാക്കി മാറ്റാനാവും.

ഗ്രീക്കിൽ ജനിച്ചുവളർന്ന അപോസ്‌റ്റോലാസ് ജിയാനു തന്റെ 9-വയസിലാണ് ഫാമിലിയുമൊത്ത് ഓസ്ട്രേലിയയിലെത്തുന്നത്. പിന്നീട് തന്റെ ഫുട്ബോൾ പാഠങ്ങൾ ഓസ്ട്രേലിയൻ ക്ലബ്ബുകളിലൂടെ പഠിച്ചുവളർന്ന താരം നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ 99 നമ്പർ ജേഴ്സിയണിഞ്ഞു കളിക്കുകയാണ്.

അവന് ഇംഗ്ലീഷ് അറിയില്ല; എങ്കിലും അവൻ എന്തൊക്കെയോ എന്നോട് പറഞ്ഞ് കൊണ്ടിരിക്കും; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ കുറിച്ച് രസകരമായ അനുഭവം പങ്ക് വെച്ച് ജിയാനു

ഇവാൻ രസകരമായ ഒരു കുട്ടിയെ പോലെയാണ് പെരുമാറുന്നത്, അവനെ ഇംഗ്ലീഷ് പഠിപ്പിക്കലാണ് ഇപ്പോൾ എന്റെ ജോലിയെന്ന് ജിയാനു