in ,

LOVELOVE

ഇവാൻ രസകരമായ ഒരു കുട്ടിയെ പോലെയാണ് പെരുമാറുന്നത്, അവനെ ഇംഗ്ലീഷ് പഠിപ്പിക്കലാണ് ഇപ്പോൾ എന്റെ ജോലിയെന്ന് ജിയാനു

ഈയിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പറയുന്നത്. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ തനിക്ക് പ്രിയപ്പെട്ടവരിൽ ഒരാൾ ഉക്രൈൻ താരമായ ഇവാൻ കലിയൂഷ്നിയാണെന്നും, താരം ഒരു കുട്ടിയെ പോലെയാണ് പെരുമാറുന്നതെന്നും ജിയാനു പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി പരിശീലകൻ ഇവാൻ വുകോമാനോവിചിനു കീഴിൽ മികച്ച പ്രകടനം നടത്താൻ തന്നെ കൊണ്ട് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരം അപോസ്‌റ്റോലാസ് ജിയാനു.

ഈയിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പറയുന്നത്. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ തനിക്ക് പ്രിയപ്പെട്ടവരിൽ ഒരാൾ ഉക്രൈൻ താരമായ ഇവാൻ കലിയൂഷ്നിയാണെന്നും, താരം ഒരു കുട്ടിയെ പോലെയാണ് പെരുമാറുന്നതെന്നും ജിയാനു പറഞ്ഞു.

“കഴിഞ്ഞ വർഷങ്ങളിൽ എന്നെ ടീമിലെത്തിക്കുവാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു, പക്ഷെ അന്ന് അത് നടന്നില്ല, എന്നാൽ ഇത്തവണ ഞാൻ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തി, പരിശീലകൻ ഇവാൻ വുകോമാനോവിചിനു കീഴിൽ എനിക്ക് ഈ സീസണിൽ മികച്ച പ്രകടനം നടത്താനാകുമെന്ന് പ്രതീക്ഷയുണ്ട്.”

“ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എനിക്കു വളരെ പ്രിയപ്പെട്ടവരിൽ ഒരാള്‍ ഇവാൻ കലിയൂഷ്‌നിയാണ്, വളരെ രസകരമായി പെരുമാറുന്ന ഒരു കുട്ടിയെപ്പോലെയാണ് ഇവാൻ കലിയൂഷ്‌നി.”

“റഷ്യന്‍ ഭാഷ മാത്രം അറിയാവുന്നതുകൊണ്ട് സംസാരിക്കുന്നതില്‍ ഭാഷാപ്രശ്‌നമുണ്ടെങ്കിലും അവന്‍ എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും,
അവനെ ഇംഗ്ലീഷ് പഠിപ്പിക്കലാണ് ഇപ്പോഴത്തെ എന്റെ പരിപാടി.” -അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞു.

ഈസ്റ്റ്‌ ബംഗാളിനെതിരായ ആദ്യ ഐഎസ്എൽ മത്സരം വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ കൊച്ചിയിൽ വെച്ച് എടികെ മോഹൻ ബഗാനെയാണ് നേരിടുന്നത്. ഒക്ടോബർ 16-നാണ്‌ ആരാധകർ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs എടികെ മോഹൻ ബഗാൻ മത്സരം അരങ്ങേറുന്നത്.

ലൂണ പൊളിയാണ്? പക്ഷെ അടുത്ത സുഹൃത്ത് മറ്റൊരു വിദേശ താരമാണെന്ന് ജിയാനു

ആശ്വാസം; ലോകകപ്പിന് മുമ്പ് അർജന്റീനയ്ക്ക് സന്തോഷവാർത്ത