in

OMGOMG LOVELOVE LOLLOL AngryAngry CryCry

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പകരക്കാരൻ, ISL ലേക്ക് ഗോൾ മെഷീൻ വരുന്നു..

പ്രശസ്ത മാധ്യമമായ ഖേൽനൗവിന്റെ റിപ്പോർട്ടുകൾ പ്രകാരം സൗത്ത് മെൽബൺ ക്ലബ്ബിന്റെ 25 വയസ്സ് മാത്രം പ്രായമുള്ള ഹാരി സ്വയറിന്റെ സൈനിങ് ISL ക്ലബ്ബായ ജംഷഡ്പൂർ എഫ്സി പൂർത്തിയാക്കിയിട്ടുണ്ട്

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനു പകരമായി ഇന്ത്യൻ ഫുട്ബോളിനെ പ്രകമ്പനം കൊള്ളിക്കുവാൻ ഒരു ഓസ്ട്രേലിയൻ ഗോൾ മെഷീൻ വരുന്നു. ഓസ്ട്രേലിയയിലെ സൗത്ത് മെൽബൺ എന്ന സെമി-പ്രൊഫഷണൽ ക്ലബ്ബിൽ നിന്നാണ് താരം വരുന്നത്.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഓസ്ട്രേലിയൻ താരം ജോർദാൻ മുറെയുടെ വിടവാങ്ങൽ കഴിഞ്ഞ ദിവസമാണ് ജംഷഡ്പൂർ എഫ്സി അറിയിച്ചത്. ജോർദാൻ മുറെക്ക് പകരക്കാരനായാണ് മുന്നേറ്റനിരയിലേക്ക് ഓസ്ട്രേലിയയിൽ നിന്ന് തന്നെ കിടിലൻ ഫോർവേഡിനെ ജംഷഡ്പൂർ എഫ്സി ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

പ്രശസ്ത മാധ്യമമായ ഖേൽനൗവിന്റെ റിപ്പോർട്ടുകൾ പ്രകാരം സൗത്ത് മെൽബൺ ക്ലബ്ബിന്റെ 25 വയസ്സ് മാത്രം പ്രായമുള്ള ഹാരി സ്വയറിന്റെ സൈനിങ് ISL ക്ലബ്ബായ ജംഷഡ്പൂർ എഫ്സി പൂർത്തിയാക്കിയിട്ടുണ്ട്.

1.95 മീറ്റർ ഉയരുമുള്ള ഈ സ്ട്രൈകറുടെ കരിയർ കണക്കുകൾ നോക്കിയാൽ തന്നെ മികച്ച ഒരു ഗോളടിക്കുന്ന യന്ത്രത്തെ തന്നെയാണ് ജംഷഡ്പൂർ എഫ്.സി സ്വന്തമാക്കിയത് എന്ന് നിസ്സംശയം പറയാം.

khelnow

താരം ടീം വിടുന്നതായി സൗത്ത് മെൽബൺ ക്ലബ്‌ ഇതിനകം തന്നെ ഒഫീഷ്യൽ ആയി അറിയിച്ചിട്ടുമുണ്ട്. ഒരു വർഷത്തെ കരാറിലാണ് താരത്തെ ജംഷഡ്പൂർ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു യുവതാരത്തെ കൂടി ലോൺ അടിസ്ഥാനത്തിൽ കൈമാറാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

ഇനിയാണ് കളി? ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹീറോ കൊച്ചിയിലെത്തി…