in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മോഹൻ ബഗാൻ മടുത്തു; ഇന്ത്യൻ യുവ താരം ക്ലബ്‌ വിടുന്നു…

കേരള ബ്ലാസ്റ്റേഴ്‌സിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു ലാൽതതംഗ ഖൗൾഹിംഗ് എന്നറിയപ്പെടുന്ന പ്യൂട്ടിയ. എന്നാൽ താരം കഴിഞ്ഞ സീസണിൽ ഒരു അനാവശ്യ കൂടുമാറ്റമായിരുന്നു മോഹൻ ബഗാനിലേക്ക് പോയത്. താരം മോഹൻ ബഗാനിൽ ചേർന്നതിന് ശേഷം മിക്ക കളിയിലും ബെഞ്ചിലായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു ലാൽതംഗ ഖൗൾഹിംഗ്. എന്നാൽ താരം കഴിഞ്ഞ സീസണിൽ ഒരു അനാവശ്യ കൂടുമാറ്റമായിരുന്നു മോഹൻ ബഗാനിലേക്ക് മാറിയത്. താരം മോഹൻ ബഗാനിൽ ചേർന്നതിന് ശേഷം മിക്ക കളിയിലും ബെഞ്ചിലായിരുന്നു.

ഇപ്പോഴ് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ഇനി മോഹൻ ബഗാനിൽ തുടരാൻ താല്പര്യമില്ലയെന്നാണ്. അതുകൊണ്ട് തന്നെ മോഹൻ ബഗാൻ താരത്തെ വിൽക്കാനോരുങ്ങുകയാണ്. താരത്തെ പെർമനെന്റ് ഡീലിലോ അതോ ലോണിലായാലും വിൽക്കാനുള്ള ഉദ്ദേശത്തിലാണ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്.

മോഹൻ ബഗാനിലേക്കുള്ള അനിരുദ്ധ് ഥാപ്പയുടെ വരവും റൂമർ പ്രകാരം ഇനി ചിലപ്പോൾ സഹൽ അബ്ദുൽ സമദിന്റെ വരവെല്ലാം താരത്തിന് ഒന്നൂടി ബെഞ്ചിലിരുത്തും എന്ന പേടിക്കാരണമായിരിക്കും പ്യൂട്ടിയ മോഹൻ ബഗാൻ വിടാൻ തീരുമാനിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനു പുറമെ നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡ്, ഐസ്വാൾ എഫ്സി എന്നി ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

https://twitter.com/IFTnewsmedia/status/1672789217523515395?t=3vhwpWjITmqobC030DxsCQ&s=19

25 കാരനായ പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരണം എന്ന ആഗ്രഹം പല ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുമുണ്ട്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

രണ്ടും കൽപ്പിച്ച് ഗോവ; എഡു ബെഡിയയുടെ പകരക്കാരനെ കണ്ടെത്തി….

ജീക്സൺ വമ്പൻ ഓഫർ; കൈവിട്ടുകളയുമോ താരത്തെ ബ്ലാസ്റ്റേഴ്സ്….