in , ,

AngryAngry CryCry LOVELOVE OMGOMG LOLLOL

ഐപിഎൽ ഫൈനൽ; ഇന്നും മഴ പെയ്താൽ മത്സരം മാറ്റി വെയ്ക്കുമോ അതോ കിരീടം പങ്ക് വെയ്ക്കുമോ? ഐപിഎൽ നിയമം ഇങ്ങനെ

ഇന്നും അഹമ്മദാബാദിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ഇന്നും മഴപെയ്താൽ മത്സരം വീണ്ടും മാറ്റി വെക്കുമോ, അതോ കിരീടം ഇരുടീമുകളും പങ്കുവെക്കുമോ എന്ന ചോദ്യമാണ് ആരാധകർക്കുള്ളത്.

ഇന്നലെ നടക്കേണ്ടിയിരുന്ന ഐപിഎൽ ഫൈനൽ പോരാട്ടം മഴമൂലം മാറ്റിവെച്ചിരുന്നു. ഫൈനൽ വേദിയായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ കനത്ത മഴ കാരണമാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ പോരാട്ടം മാറ്റിവെച്ചത്. മാറ്റിവെച്ച ഫൈനൽ പോരാട്ടം ഇതേ വേദിയിൽ ഇന്ന് നടക്കും.

ഇന്നലെ ഫൈനൽ മത്സരം വീക്ഷിക്കാൻ പതിനായിരക്കണക്കിന് ആരാധകർ എത്തിയെങ്കിലും മഴമൂലം ടോസ് പോലും നടന്നില്ല. പിന്നീട് രാത്രി 11 മണിയോടെയാണ് മത്സരം നാളേക്ക് മാറ്റി വെച്ചതായി ഐപിഎൽ അധികൃതർ അറിയിച്ചത്.

ഇന്നും അഹമ്മദാബാദിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ഇന്നും മഴപെയ്താൽ മത്സരം വീണ്ടും മാറ്റി വെക്കുമോ, അതോ കിരീടം ഇരുടീമുകളും പങ്കുവെക്കുമോ എന്ന ചോദ്യമാണ് ആരാധകർക്കുള്ളത്.

എന്നാൽ ഇന്നും മഴപെയ്ത് മത്സരം നടന്നില്ലെങ്കിൽ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കില്ല. കൂടാതെ കിരീടം പങ്കുവയ്ക്കുകയും ചെയ്യില്ല.

ഇന്ന് മത്സരം നടന്നില്ലെങ്കിൽ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ ചാമ്പ്യൻമാരായി പ്രഖ്യാപിക്കും. പോയിന്റ് പട്ടികയിലെ ആധിപത്യമാണ് ഇതിന് കാരണം.

പോയിന്റ് പട്ടികയിൽ ഏറ്റവും മുന്നിലായി ഫിനിഷ് ചെയ്ത ടീമിനായിരിക്കും ഇന്ന് കിരീടം നൽകുക. അങ്ങനെയെങ്കിൽ ഗുജറാത്ത് ടൈറ്റൻസ് ആയിരിക്കും മഴമൂലം ഇന്നത്തെ മത്സരം ഉപേക്ഷിച്ചാൽ ജേതാക്കളാകുക. കാരണം ലീഗ് ഘട്ടത്തിൽ 20 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ഫിനിഷ് ചെയ്തത്. 17 പോയിന്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇതാണ് മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കാനുള്ള കാരണം.

ബ്ലാസ്റ്റേഴ്‌സ് ടീമിനുള്ളിൽ പ്രശ്നങ്ങൾ, ബ്ലാസ്റ്റേഴ്സിൽ തുടരാൻ ഇഷ്ടമില്ലാതെ ഇവാൻ ടീം വിടുന്നു

ഐപിഎൽ ഫൈനൽ ഇന്നും മഴ കൊണ്ട് പോകുമോ? കാലാവസ്ഥ റിപ്പോർട്ട് പുറത്ത്