in ,

ബ്ലാസ്റ്റേഴ്‌സ് ടീമിനുള്ളിൽ പ്രശ്നങ്ങൾ, ബ്ലാസ്റ്റേഴ്സിൽ തുടരാൻ ഇഷ്ടമില്ലാതെ ഇവാൻ ടീം വിടുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ തുടങ്ങാനിരിക്കവേ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കളിച്ച പല താരങ്ങളും ടീമിനോടൊപ്പം തുടരില്ല.

വിദേശ താരങ്ങൾ അപോസ്‌റ്റോലാസ് ജിയാനു, ഇവാൻ കലിയൂഷ്നി, വിക്ടർ മോംഗിൽ എന്നിവർ ടീമിമോട് വിട പറഞ്ഞു പോകുന്നതിനാൽ പകരം പുതിയ ഫോറിൻ താരങ്ങളെ ടീമിലെത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ലക്ഷ്യമിടുന്നത്.

പുതിയ വിദേശ സൈനിങ്ങുകളിൽ ആദ്യ സൈ നിങായി ഓസ്ട്രേലിയ താരം ജോഷുവ സൊറ്റീരിയിയുടെ സൈനിങ് കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തി കഴിഞ്ഞു. ബാക്കി ഫോറിൻ സൈനിങ്ങിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

എന്നാൽ പ്രത്യേക സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് വന്ന ഉക്രൈൻ താരം ഇവാൻ കലിയൂഷ്നി ലോൺ കാലാവധി കഴിയുന്നതോടെ തന്റെ മാതൃക്ലബ്ബായ ഒലക്സാന്ദ്രിയയിലേക്ക് മടങ്ങി പോകുകയാണ്. അരങ്ങേറ്റമത്സരം മുതൽ മികച്ച പ്രകടനം നടത്തിയാണ് ഇവാൻ ബ്ലാസ്റ്റേഴ്സിനോട് വിട പറയുന്നത്.

താരത്തിനെ സൈൻ ചെയ്യാൻ വലിയൊരു തുക ട്രാൻസ്ഫർ ഫീയായി നൽകണമെന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് ഇവാൻ കലിയൂഷ്നിയുടെ സൈനിങ്ങിന് തയ്യാറാകില്ല. മാത്രവുമല്ല താരത്തിന് ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിംഗ് സ്റ്റാഫുമായി ഇവാൻ കലിയൂഷ്നിക്ക് പ്രശ്നങ്ങളുണ്ട് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്, അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് കോച്ചിങ് സ്റ്റാഫിനോട് പിണങ്ങിപിരിഞ്ഞാണ് കലിയൂഷ്നിയുടെ വിടവാങ്ങൽ.

ഗോകുലം കേരള എഫ്‌സി കേരളം വിടുന്നു

ഐപിഎൽ ഫൈനൽ; ഇന്നും മഴ പെയ്താൽ മത്സരം മാറ്റി വെയ്ക്കുമോ അതോ കിരീടം പങ്ക് വെയ്ക്കുമോ? ഐപിഎൽ നിയമം ഇങ്ങനെ