in , ,

LOLLOL

സ്വർണത്തിന്റെ പെട്ടി അവർ ചില്ലറക്കാശിടാൻ വെച്ചിരിക്കുന്നു; വെടിക്കെട്ട് വീരനെ കളിപ്പിക്കാതെ ഐപിഎൽ ടീം; പ്രതിഷേധവുമായി ആരാധകർ

നിലവിൽ പോയ്ന്റ്റ് പട്ടികയിൽ അഞ്ച് ജയവും 3 പരാജയവുമായി 10 പോയിന്റുമായി സൺറൈസസ് പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. എന്നാൽ ഹൈദരബാദിൽ മികച്ച ഫോമിലും ആരാധകർ ഒരല്പം നിരാശയിലാണ്.

കഴിഞ്ഞ സീസണുകൾ അപേക്ഷിച്ച് ഇത്തവണ മിന്നും ഫോമിലാണ് സൺറൈസസ് ഹൈദരാബാദ്. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ക്ലസ്സെൻ എന്നിവരുടെ വ്യക്തിഗത മികവും നായകൻ പാറ്റ് കമ്മിൻസിന്റെ നായക മികവും ഇത്തവണ ഹൈദരാബാദിന്റെ ശക്തിയാണ്.

നിലവിൽ പോയ്ന്റ്റ് പട്ടികയിൽ അഞ്ച് ജയവും 3 പരാജയവുമായി 10 പോയിന്റുമായി സൺറൈസസ് പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. എന്നാൽ ഹൈദരബാദിൽ മികച്ച ഫോമിലും ആരാധകർ ഒരല്പം നിരാശയിലാണ്.

വെടിക്കെട്ട് ബാറ്ററായ ഗ്ലെൻ ഫിലിപ്പിന് കാര്യമായ അവസരം നൽകാത്തതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം മികവ് കാട്ടാൻ കെൽപ്പുള്ള ഈ ന്യൂസിലാൻഡ് കാരൻ ദേശീയ കുപ്പായത്തിലും ആഭ്യന്തര ലീഗുകളിലും മിന്നും ഫോമിലാണ്.

എന്നാൽ ഗ്ലെനിന് ഇത് വരെ സൺറൈസസ് കാര്യമായ അവസരം നൽകിയിട്ടില്ല. ഗ്ലെനിന് അവസരം നൽകിയില്ല എന്ന് മാത്രമല്ല, മോശം ഫോമിലുള്ള സൗത്ത് ആഫ്രിക്കൻ താരം ഐഡൻ മാർക്രത്തിന് തുടർച്ചായി സൺറൈസ് അവസരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

മാർകോ ജാൻസൺ, ഗ്ലെൻ ഫിലിപ്, എന്നിവരുടെ സ്ലോട്ടിന് പകരമായാണ് മാർക്രത്തിന് വീണ്ടും വീണ്ടും അവസരം നൽകുന്നത് എന്ന കാര്യം കൂടി ശ്രദ്ധേയമാണ്.

ലക്ഷ്യം കച്ചവടം മാത്രം, കിരീടമല്ല; ആരാധകരെ വിഡ്ഢികളാക്കാൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബിസിനസ് പ്ലാൻ

ആ പ്രതീക്ഷയും അവസാനിച്ചു; കൊമ്പനെ നയിക്കാൻ മനോലോ വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മാർക്കസ്