in , , , , ,

LOVELOVE

ലേലമില്ല; ഫുട്ബാൾ രീതിയിൽ കളിക്കാരെ സൈൻ ചെയ്യിപ്പിക്കാൻ ഐപിഎൽ ടീമുകൾ; പക്ഷെ ഒരൊറ്റ ടീമിലെ കളിക്കാരെ മാത്രം

ലേലം വിളി ലേലം അവസാനിപ്പിച്ച് പകരം കളിക്കാരെ സൈൻ ചെയ്യിപ്പിക്കുന്ന രീതി ഐപിഎല്ലിൽ കൊണ്ട് വരണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. കളിക്കാർക്ക് ഇഷ്ട ടീമുകളിൽ കളിക്കാനുള്ള അവസരം ലഭിക്കണമെങ്കിൽ ലേലം അവസാനിപ്പിക്കണമെന്നും പകരം ടീമുകൾ കളിക്കാരെ സൈൻ ചെയ്യപ്പിക്കുന്ന രീതി നടപ്പിലാക്കണമെന്ന മുൻ താരങ്ങൾ വരെ അഭിപ്രായപ്പെട്ടിരുന്നു. ലേലത്തിലൂടെ ഒരിക്കലും ഒരു താരത്തിന് തന്റെ ഇഷ്ട ടീമിൽ കളിയ്ക്കാൻ പറ്റില്ല. മറിച്ച് തന്നെ ആരാണ് ലേലത്തിൽ വിളിച്ചെടുക്കുന്നത് ആ ടീമിനെ ഇഷ്ടമില്ലെങ്കിലും ആ ടീമിന് വേണ്ടി കളിയ്ക്കാൻ കളിക്കാർ നിർബന്ധിതരാവും.

ഇപ്പോഴിതാ ഐപിഎല്ലിൽ ഫുട്ബാൾ മാതൃകയിൽ കളിക്കാരെ സൈൻ ചെയ്യപ്പിക്കാനുള്ള നീക്കം നടത്താൻ ഒരുങ്ങുന്നു എന്നുള്ളതാണ് പുതിയ റിപോർട്ടുകൾ. ഐപിഎല്‍ ഫ്രാഞ്ചൈസികളെല്ലാം തന്നെ വിദേശ ലീഗുകളില്‍ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.ഈ അവസരത്തിലാണ് പുതിയ നീക്കം ഐപിഎൽ സംഘാടകർ ലക്ഷ്യമിടുന്നത്.

ഒരൊറ്റ താരത്തെ സൈൻ ചെയ്യിപ്പിച്ച് ആ താരത്തെ ഫ്രാഞ്ചെസികൾക്ക് മറ്റ് ലീഗുകളിലും ഉപയോഗിക്കാം എന്ന രീതിയാണ് ഐപിഎൽ സംഘടകർ ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന് ചെന്നൈ സൂപ്പർ കിങ്‌സ് ഒരു താരത്തെ കരാർ അടിസ്ഥാനത്തിൽ സ്വന്തമാക്കിയത്‌ ചെന്നൈയ്ക്ക് ഫ്രാഞ്ചെസികളുള്ള മറ്റ് ലീഗുകളിലും ആ കളിക്കാരനെ കളിപ്പിക്കാം എന്നുള്ളതാണ്.എന്നാൽ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഇത്തരത്തിലൊരു കരാറിന് ശ്രമം നടക്കുന്നതെന്നാണ് വിവരം.

ഓസ്‌ട്രേലിയൻ താരങ്ങളെ കൂടാതെ മറ്റ് ടീമുകളുടെ താരങ്ങളെയും ഇത്തരത്തിൽ കരാർ വ്യവസ്ഥയിൽ സ്വന്തമാക്കാൻ സാധിക്കുന്ന രീതി നടപ്പിലാക്കയാൽ ഐപിഎല്ലിൽ ഇത്തരത്തിലുള്ള സൈനിങ്ങുകൾ പൂർണമായും നടത്താനുള്ള അനുമതിയുണ്ടാകും.

അതെ സമയം സൈൻ ചെയ്യുന്ന രീതിയോടൊപ്പം ലേലവും ഉണ്ടാവും. ടീമുകൾക്ക് കരാർ വ്യവസ്ഥയിലെത്താൻ സാധിക്കാത്ത താരങ്ങളും പുതിയ കരാർ ലഭിക്കാത്ത താരങ്ങൾക്കും കൂടാതെ ഇന്ത്യയിലെ പുത്തൻ ടാലന്റുകൾക്ക് വേണ്ടിയും ലേലം വിളി നടക്കും. ലേലം പൂർണമായും അവസാനിപ്പിക്കാതെ ലേലവും കരാർ വ്യവസ്ഥയും ഒരു പോലെ മുന്നോട്ട് കൊണ്ട് പോകാനാണ് ഐപിഎൽ സംഘാടകർ പദ്ധതിയിടുന്നത്.

ലോകകപ്പിലെ മഴ പ്രശ്നം തീരുന്നു; ഇനി മഴ വില്ലനായെത്തില്ല

രാഹുലിന് പകരം ഋഷഭ് പന്ത് ഇന്ന് കളിക്കുമോ?; ഉത്തരം വ്യക്തമാക്കി ഇന്ത്യൻ ബാറ്റിംഗ് പരിശീലകന്‍