in , ,

ലോകകപ്പിലെ മഴ പ്രശ്നം തീരുന്നു; ഇനി മഴ വില്ലനായെത്തില്ല

ക്രിക്കറ്റ് ടീമുകൾക്കും ക്രിക്കറ്റ് ആരാധകർക്കും പക്ഷെ ഇപ്പോൾ മഴ വില്ലനാണ്. അതിനുള്ള പ്രധാന കാരണം ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിലെ മികച്ച മത്സരങ്ങൾ മഴ കാരണം മുടങ്ങിയതാണ്. പല വമ്പൻ മത്സരങ്ങളും മഴ കാരണം മുടങ്ങുകയും പല ടീമുകൾക്ക് അവർക്ക് അർഹതപ്പെട്ട പോയിന്റുകൾ നഷ്ടപ്പെടുന്നതും മഴ കാരണമാണ്. അതിനാൽ തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഇപ്പോൾ മഴ വില്ലനാവുന്നത്.

മഴ പ്രശ്‌നക്കാരനല്ല. പക്ഷെ ക്രിക്കറ്റ് ടീമുകൾക്കും ക്രിക്കറ്റ് ആരാധകർക്കും പക്ഷെ ഇപ്പോൾ മഴ വില്ലനാണ്. അതിനുള്ള പ്രധാന കാരണം ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിലെ മികച്ച മത്സരങ്ങൾ മഴ കാരണം മുടങ്ങിയതാണ്. പല വമ്പൻ മത്സരങ്ങളും മഴ കാരണം മുടങ്ങുകയും പല ടീമുകൾക്ക് അവർക്ക് അർഹതപ്പെട്ട പോയിന്റുകൾ നഷ്ടപ്പെടുന്നതും മഴ കാരണമാണ്. അതിനാൽ തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഇപ്പോൾ മഴ വില്ലനാവുന്നത്.

എന്നാൽ മഴ പ്രശ്‌നത്തിന് താൽകാലികമായി പരിഹാരമാകുന്നു എന്ന ആശ്വാസകരമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മെൽബണിലാണ് മഴ പ്രശ്‌നമുള്ളത്. മഴ വില്ലനായ മത്സരങ്ങളേറെയും നടക്കേണ്ടത് മെൽബണിലായിരുന്നു. ലാനിന പ്രതിഭാസത്തെ തുടര്‍ന്നാണ് അപ്രതീക്ഷതമായി മല്‍സരങ്ങള്‍ക്കിടയില്‍ മഴയെത്തിയത്. ഇതോടെയാണ് മെൽബണിലെ മത്സരങ്ങൾക്ക് രസംകൊല്ലിയായി മഴ എത്തിയത്.

എന്നാലിനി മെൽബണിൽ അടുത്ത ആഴ്ചയാണ് മത്സരമുള്ളത്. നവംബർ ആറിന് ഇന്ത്യ-സിംബാബ്‌വെ പോരാട്ടമാണ് ഇനി മെൽബണിൽ നടക്കാനുള്ളത്. അത് വരെ മെൽബണിൽ മറ്റ് മത്സരങ്ങളില്ല. സിഡ്‌നി, പെര്‍ത്ത്, അഡ്‌ലെയ്ഡ്, ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളിലാണ് അതിന് മുമ്പുള്ള മത്സരങ്ങളൊക്കെ നടക്കുന്നത്.

ഇനി അടുത്ത ആഴ്ച മാത്രമേ മെൽബണിൽ കളിയുള്ളു. എന്നാൽ അടുത്ത ആഴ്ച കാലാവസ്ഥ മെച്ചപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ. ലാനിന പ്രതിഭാസത്തിൽ മാറ്റമുണ്ടാവുമെന്നും നവംബര്‍ ആറാം തിയതിയൊക്കെ ആകുമ്പോള്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നുമാണ് റിപോർട്ടുകൾ.

ടി20 ലോകകപ്പിലെ പല നിർണായക മത്സരങ്ങളും മെൽബണിലാണ് നടക്കുന്നതും നടക്കേണ്ടതും. അതിനാൽ തന്നെ അടുത്ത ആഴ്ച കാലാവസ്ഥ മെച്ചപ്പെടുമെന്ന റിപോർട്ടുകൾ ക്രിക്കറ്റ് ആരാധകരെയും ടീമുകളെയും സന്തോഷത്തിലാഴ്ത്തുന്നുണ്ട്.

ജെസലിനെ മാറ്റി ലൂണയെ നായകനാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌

ലേലമില്ല; ഫുട്ബാൾ രീതിയിൽ കളിക്കാരെ സൈൻ ചെയ്യിപ്പിക്കാൻ ഐപിഎൽ ടീമുകൾ; പക്ഷെ ഒരൊറ്റ ടീമിലെ കളിക്കാരെ മാത്രം