കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ വിലക്ക് ഏർപ്പെടുത്താൻ സാധ്യത ഉള്ളതിനാൽ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്മെന്റ് പുതിയ പരീശിലകനുമായി കരാറിലെത്താൻ സാധ്യത.
ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് മുൻ ചെന്നൈയിൻ എഫ്‌സി പരിശീലകൻ കസബ ലാസ്സ്‌ലോ എന്ന ഹങ്കാരിയാൻ പരീശിലകനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തി എന്നും പറയുന്നു.
59 കാരനായ അദ്ദേഹം റൊമാനിയൻ ഹംഗറിയൻ വംശജനാണ്.2020 മുതൽ 2022 വരെ ഐ സ് എൽ ക്ലബായ ചെന്നൈയിൻ എഫ്‌സിയുടെ പരിശീലകനായിരുന്നു അദ്ദേഹം.
ബാൽകൺ രാജ്യങ്ങളിലെ നിരവധി ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.നിലവിൽ അദ്ദേഹം ഒരു റുമേനിയൻ ക്ലബ്ബിന്റെ ടെക്‌നിക്കാൻ ഡയറക്ടർ ആണ്.