ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ മഞ്ചേസ്റ്റർ യുണൈറ്റഡ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മാത്രമല്ല ഒരുപാട് മോശം റെക്കോർഡുകളും കഴിഞ്ഞ സീസണിൽ അവർ സ്വന്തമാക്കിയിരുന്നു. പക്ഷെ എഫ് എ കപ്പ് കിരീടം നേടി കൊണ്ടാണ് യുണൈറ്റഡ് സീസൺ അവസാനിപ്പിച്ചത്. ഈ ഒരു സാഹചര്യത്തിലും പുതിയ പരിശീലകനെ തേടുകയാണ് യുണൈറ്റഡ്.
ടെൻ ഹാഗിന് നിലവിൽ ഒരു കൊല്ലം കൂടി യുണൈറ്റഡിൽ കരാറുണ്ട്. ട്യൂഷെലിന് വേണ്ടിയാണ് യുണൈറ്റഡ് ശ്രമിച്ചിരുന്നത്. യുണൈറ്റഡ് ഉടമ ജിം രാറ്റ്ക്ലിഫ് അദ്ദേഹമായി ചർച്ചയും നടത്തിയിരുന്നു. എന്നാൽ ഇത് പരാജയമായി. ഡി സെർബിയും സൗത്ത് ഗേറ്റുമാണ് അടുത്തതായി പരിഗണന
യൂറോ കപ്പ് കഴിയുന്നത് വരെ സൗത്ത് ഗേറ്റിന് വേണ്ടി യുണൈറ്റഡ് കാത്തിരിക്കുകയാണെന്നാണ് റൂമറുകൾ.ടെൻ ഹഗ് തുടരുമോ??. അതോ പുതിയ ഒരു പരിശീലകൻ യുണൈറ്റഡിലേക്ക് എത്തുമോ. എന്താണ് അഭിപ്രായം