in , , , ,

LOVELOVE LOLLOL

വരാനിരിക്കുന്നത് ടെക്നിക്കൽ ഫോറിൻ പ്ലയെർസ്; ബ്ലാസ്റ്റേഴ്സിൽ മൈക്കിളപ്പന്റെ പ്ലാനുകൾ എന്തൊക്കെ? കൂടുതൽ അറിയാം…

ഇവാൻ വുകമനോവിച്ചിനെ പോലെ കിട്ടിയ താരങ്ങളെ വെച്ച് മികച്ച ടീമിനെ വാർത്തെടുത്ത് റിസൾട്ട് ഉണ്ടാക്കാൻ കഴിയുന്നവനല്ല സ്റ്റാറേ എന്ന ബോധം ആരാധകർക്ക് ആദ്യമേ ഉണ്ടാവണം. തനിക്കനുസരിച്ചുള്ള വിഭവങ്ങൾ ഉണ്ടെങ്കിൽ അതിനനുസരിച്ച് തന്ത്രങ്ങൾ മെനയുന്ന പരിശീലകനാണ് സ്റ്റാറേ.. എന്നാൽ ഇതിൽ ചില വെല്ലുവിളികളുമുണ്ട്.

കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി ചിന്തിക്കേണ്ടതും പദ്ധതികൾ തയ്യാറാക്കേണ്ടതും അടുത്ത സീസണെ പറ്റിയാണ്. സ്വീഡനിൽ നിന്നും മൈക്കേൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി എത്തിച്ചതും പുതിയൊരു തുടക്കം ആഗ്രഹിച്ചാണ്. പുതിയ ആശാന് കീഴിൽ പുതിയ തന്ത്രവുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ പന്ത് തട്ടുന്നവർ ആരൊക്കെയാവും എന്ന ചോദ്യം ആരാധകർക്ക് സ്വാഭാവികമായും ഉണ്ടാവും. അടുത്ത സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ വിദേശ/ സ്വദേശി സൈനിംഗുകൾ എങ്ങനെയായിരിക്കുമെന്ന് ഒന്ന് വിശകലനം ചെയ്ത് നോക്കാം..

ALSO READ: അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ഇവാൻ വുകമനോവിച്ചിനെ പോലെ കിട്ടിയ താരങ്ങളെ വെച്ച് മികച്ച ടീമിനെ വാർത്തെടുത്ത് റിസൾട്ട് ഉണ്ടാക്കാൻ കഴിയുന്നവനല്ല സ്റ്റാറേ എന്ന ബോധം ആരാധകർക്ക് ആദ്യമേ ഉണ്ടാവണം. തനിക്കനുസരിച്ചുള്ള വിഭവങ്ങൾ ഉണ്ടെങ്കിൽ അതിനനുസരിച്ച് തന്ത്രങ്ങൾ മെനയുന്ന പരിശീലകനാണ് സ്റ്റാറേ.. എന്നാൽ ഇതിൽ ചില വെല്ലുവിളികളുമുണ്ട്.

ALSO READ: സെറ്റ് പീസ് വിദഗ്ധൻ; ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലെ താരം ഫ്രീകിക്ക് ഗോളുകൾക്ക് പേര് കേട്ടവൻ

ഇന്ത്യയിൽ ആദ്യമായി വരുന്ന സ്റ്റാറേയ്ക്ക് ഇന്ത്യൻ താരങ്ങളെ വേണ്ടത്ര പരിചയമുണ്ടാവില്ല. അത് സ്വാഭാവികമാണ്. അതിനാൽ ഇന്ത്യൻ താരങ്ങളുടെ റിക്രൂട്ട് പൂർണമായും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസിനെ ആശ്രയിച്ചായിരിക്കും. എന്നാൽ വിദേശ താരങ്ങളിൽ ലൂണയുടെയും നോഹയുടെയും കാര്യം ഒഴിച്ചാൽ ബാക്കി വരുന്ന 4 സ്പോട്ടുകൾ അത് സ്റ്റാറേയുടെ ഉത്തരവാദിത്വത്തിലാവും.

ALSO READ: ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മുകളിൽ വട്ടമിട്ട് പറന്ന് ചെന്നൈയിൻ; ലിസ്റ്റിലുള്ളത് ഹോർമിപാമടക്കമുള്ള താരങ്ങൾ

സ്റ്റാറേ ആവശ്യപ്പെടുന്ന വിഭവങ്ങൾ അദ്ദേഹത്തിന് ഇവിടെ ഒരുക്കുമെന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ നിഖിൽ ഭരത്വാജ് നേരത്തെ തന്റെ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ച കാര്യമാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഒരു സെറ്റ് പീസ് പരിശീലകനെ നിയമിച്ചതിലൂടെ സ്റ്റാറേയ്ക്ക് ആവശ്യമുള്ള ആളുകൾക്കു ഇവിടെ വരുമെന്ന് വ്യക്തമാകുന്നുണ്ട്.

ALSO READ: പോളണ്ടിൽ പന്ത് തട്ടാൻ ബ്ലാസ്റ്റേഴ്സ്; സോകോലിക്കിൽ മികവ് തെളിയിക്കാൻ കുട്ടിക്കൊമ്പന്മാർ; എതിരാളികൾ ബാഴ്‌സയും പിഎസ്ജിയും

സ്റ്റാറെയുടെ ആവശ്യപ്രകാരം സെറ്റ് പീസ് പരിശീലകൻ എത്തിയിട്ടുണ്ടെങ്കിൽ ബാക്കിയുള്ള 4 വിദേശ പോസ്റ്റുകൾ സ്റ്റാറേയുടെ മേൽനോട്ടത്തിൽ തന്നെയാവുമെന്ന് ഉറപ്പിക്കാം. ഇനി ഈ 4 താരങ്ങളും ടെക്നിക്കലി മികവ് പുലർത്തുന്ന താരങ്ങൾ തന്നെയായിയിരിക്കും എന്നത് നമ്മുടെ ഉറപ്പിക്കാനാവും. കാരണം ഫുട്ബോളിലെ ടെക്നിക്കൽ വശം കൂടുതൽ ഉപയോഗിക്കുന്ന പരിശീലകനാണ് സ്റ്റാറേ. അതിനാൽ അദ്ദേഹം കൊണ്ട് വരുന്ന താരങ്ങളും അത്തരത്തിലുള്ളതാവും.

ALSO READ: ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട പ്രതിരോധ താരം ഗോവയിലേക്ക്…

ഒത്ത് കളിയോ; ഇന്ത്യ- പാക് പോരാട്ടത്തിന് പിന്നാലെ പാക് താരത്തിനെതിരെ ആരോപണം

ടെൻ ഹാഗ് മഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനായി തുടരുമോ??.