in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

കൊഴിഞ്ഞ് പോക്ക് മാത്രമല്ല, ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങൾ കൂടി എത്തുകയാണ്. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് ഒരു യുവതാരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കിയിരിക്കുകയാണ്. അഞ്ച് വർഷത്തെ കരാറിലാണ് യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിരിക്കുന്നത്.

കൊഴിഞ്ഞ് പോക്ക് മാത്രമല്ല, ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങൾ കൂടി എത്തുകയാണ്. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് ഒരു യുവതാരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കിയിരിക്കുകയാണ്. അഞ്ച് വർഷത്തെ കരാറിലാണ് യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിരിക്കുന്നത്.

ALSO READ: ബഗാന്റെ മുൻ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി കൊൽക്കത്തൻ മാധ്യമത്തിന്റെ റിപ്പോർട്ട്

ഐസ്വാൾ എഫ്സിയുടെ 22 കാരനായ വിങ്ങർ ലാൽത്തമാവിയയെയാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്‌തിരിക്കുന്നത്‌. താരവുമായുള്ള സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചതായാണ് വിവരങ്ങൾ.

ALSO READ: ‘താങ്ക്യു’ അവസാനിച്ചിട്ടില്ല; ആരാധകരുടെ പ്രിയ താരങ്ങളിൽ ഒരാൾ കൂടി ബ്ലാസ്റ്റേഴ്‌സ് വിടും

അഞ്ച് വർഷത്തെ കരാറിലാണ് ഈ 22 കാരനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. 3 വർഷത്തെ സ്ഥിര കരാറും പിന്നീട് പ്രകടനം അനുസരിച്ച് രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഉപാധിയുമാണ് താരവുമായുള്ള കരാറിൽ ഉള്ളത്.

ALSO READ: അടുത്ത ‘താങ്ക്യു’ പോസ്റ്റിന് കാത്തിരുന്നോളു; മലയാളി താരം ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്

22 കാരനായ താരം കഴിഞ്ഞ സീസണിൽ ഐസ്വാളിന് വേണ്ടി 19 മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരമാണ്. ലെഫ്റ്റ് വിങ്ങർ, റൈറ്റ് വിങ്ങർ എന്നീ പൊസിഷനുകളിൽ കളിയ്ക്കാൻ കെൽപ്പുള്ള താരം കൂടിയാണ് ലാൽത്തമാവിയ.

ALSO READ: മാഗ്നസ് എറിക്‌സണെ സ്വന്തമാക്കാൻ മറ്റൊരു ക്ലബ് രംഗത്ത്

യുവതാരങ്ങളെ കേന്ദ്രഗീകരിച്ചുള്ള നീക്കങ്ങൾ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത് എന്ന് ഈ കരാറിലൂടെ വ്യക്തമാകുകയാണ്. നേരത്തെ പഞ്ചാബ് എഫ്സിയുടെ 19 കാരനായ പ്രതിരോധ താരം അഭിഷേക് സിംഗിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.

അനുകൂല തരംഗം, സഞ്ജു നീലക്കുപ്പായത്തിൽ സ്ഥിരമാകും;നിർണായക അപ്‌ഡേററ്റുമായി ബിസിസിഐ വൃത്തങ്ങൾ

പ്രീമിയർ ലീഗിലടക്കം ഇനി ടീമുകളുടെ എണ്ണം കുറയും; സുപ്രധാന നീക്കത്തിനൊരുങ്ങി ഫിഫ; ഇടഞ്ഞ് യുവേഫ