in , , , , ,

LOVELOVE

പ്രീമിയർ ലീഗിലടക്കം ഇനി ടീമുകളുടെ എണ്ണം കുറയും; സുപ്രധാന നീക്കത്തിനൊരുങ്ങി ഫിഫ; ഇടഞ്ഞ് യുവേഫ

ഫിഫയുടെ ഈ നീക്കം യൂവേഫയെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്. യുവേഫ ക്ലബ്ബുകളിൽ ഫിഫ കൂടുതൽ നിയന്ത്രണം കൊണ്ട് വരാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് യൂവേഫയുടെ ആരോപണം.

യൂവേഫയും ഫിഫയും തമ്മിൽ ചില പ്രശ്‍നങ്ങൾ ഉടലെടുത്തതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യൂവേഫയുടെ ലീഗുകളിലടക്കം ഫിഫ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമമാണ് ഈ കലഹത്തിന് കാരണമെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.

പ്രീമിയർ ലീഗിലടക്കം ലോകത്തിലെ എല്ലാ ലീഗുകളിലും ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്ന ടീമുകളുടെ എണ്ണം 18 ആയി ചുരുക്കാനാണ് ഫിഫ ഒരുങ്ങുന്നതെന്നാണ് റിപോർട്ടുകൾ. പ്രീമിയർ ലീഗ്, ലാലിഗ തുടങ്ങിയ ലോകത്തിലെ പ്രധാന ലീഗുകളിൽ ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്നത് 20 ടീമുകളാണ്.

എന്നാൽ 20 തിൽ നിന്നും ടീമുകളുടെ എണ്ണം 18 ആക്കാനാണ് ഫിഫയുടെ നീക്കം. ഫിഫയുടെ ഈ നീക്കത്തിനെതിരെ വരും ദിവസങ്ങളിൽ യൂവേഫയുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാനുള്ള സാധ്യതകളുണ്ട്.

ALSO READ: ഈ കണ്ണീരിന് പകരം ചോദിക്കും; കളിയാക്കിയവർക്ക് ചുട്ട മറുപടി നല്കാൻ റോണോയുടെ പുതിയ നീക്കങ്ങൾ

അതേ സമയം, അടുത്ത വർഷം മുതൽ ഫിഫ ക്ലബ് വേൾഡ് കപ്പിന്റെ വിപുലീകരിച്ച എഡിഷൻ ആരംഭിക്കുകയാണ്. നേരത്തെ 7 ക്ലബ്ബുകളായിരുന്നു ഫിഫ ക്ലബ് വേൾഡ് കപ്പിൽ മത്സരിച്ചിരുന്നത്. എന്നാൽ 2025 മുതൽ 32 ടീമുകളെ അണിനിരത്തി ക്ലബ് വേൾഡ് കപ്പ് നടത്താനാണ് ഫിഫയുടെ നീക്കം.

ALSO READ: 3 കൊല്ലം കഷ്ടപ്പെട്ടിട്ടും മെസ്സിക്ക് നേടാൻ കഴിഞ്ഞില്ല; എന്നാൽ റോണോ നേടിയത് വെറും 9 മാസം കൊണ്ട്

ഫിഫയുടെ ഈ നീക്കം യൂവേഫയെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്. യുവേഫ ക്ലബ്ബുകളിൽ ഫിഫ കൂടുതൽ നിയന്ത്രണം കൊണ്ട് വരാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് യൂവേഫയുടെ ആരോപണം.

അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സിലേക്ക് ക്രൊയേഷ്യൻ താരം വരുന്നു;ഇത് നടന്നാൽ ചരിത്രം