ഒരുപാട് വർഷക്കാലം ഇന്ത്യൻ ടീമിൽ അർഹിച്ച സ്ഥാനം ലഭിക്കാത്ത താരമാണ് സഞ്ജു സാംസൺ. മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ ടീമിലെടുക്കാതെയും ടീമിലെടുത്താൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയും കുറെ കാലം സഞ്ജുവിനെ ബിസിസിഐ അവഗണിച്ചു. ഇപ്പോഴിതാ സഞ്ജുവിനെതിരെയുള്ള ബിസിസിഐയുടെ കണ്ണടയ്ക്കൽ അവസാനിച്ചെന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് കൂടി പുറത്ത് വരികയാണ്.
ALSO READ: അയ്യർ ക്യാപ്റ്റൻ; 5 താരങ്ങൾക്ക് അരങ്ങേറ്റം; ഗംഭീറിന്റെ ആദ്യ ചുമതല സിംബാവെയിൽ
ടി20 ലോകകപ്പ് സ്‌ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ അത് വിമർശനങ്ങളെ മറികടക്കാൻ ബിസിസിഐ കണ്ടെത്തിയ മാർഗമെന്നായിരുന്നു ആരാധകരിൽ പലരുടെയും വിമർശനം. എന്നാൽ സഞ്ജുവിനെ കണ്ണിൽ പൊടിയിടാൻ മാത്രമല്ല, ഇന്ത്യൻ ടീമിന്റെ സ്ഥിര സാന്നിധ്യമായി സഞ്ജു മാറുമെന്നാണ് റിപ്പോർട്ട്.
ALSO READ: കിടിലൻ സിക്സർ; പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മ രിച്ച് ബാറ്റർ; വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്
ബിസിസിഐയെ ഉദ്ധരിച്ച് മലയാള മാധ്യമായ റിപ്പോർട്ടർ ന്യൂസാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. സഞ്ജു സാംസണ് ടീമിൽ തുടരാനാകുമെന്ന് സൂചന ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങൾ നല്കുന്നുവെന്നാണ് റിപ്പോർട്ട്.
ALSO READ: അയർലാൻഡിനെതിരെ സഞ്ജു ആദ്യ ഇലവനിൽ ഇടം നേടുമോ? സാധ്യതകൾ ഇങ്ങനെ….
ലോകകപ്പിന് മുമ്പുള്ള പരിശീലന മത്സരത്തിലെ മോശം പ്രകടനത്തിനിടയിലും സഞ്ജുവിന് അനുകൂല തരംഗം ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടെന്നും സഞ്ജു സ്പിന്നിനെയും പേസിനെയും മികച്ച രീതിയിൽ നേരിടാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ബിസിസിഐയ്ക്ക് ഉണ്ടെന്നുമാണ് റിപ്പോർട്ട്.
മികച്ച ശാരീകക്ഷമതയുള്ള താരമാണ് സഞ്ജു. ആ ശാരീകക്ഷമത നിലനിർത്തുകയും ക്രിക്കറ്റിനോട് ഇപ്പോഴുള്ള ആവേശം തുടർന്നാൽ സഞ്ജുവിന് ഇനിയും ടീമിൽ തുടരാൻ കഴിയുമെന്നും ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
https://www.reporterlive.com/cricket/2024/06/04/sanju-samson-still-have-the-place-in-indian-team