ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പുതിയ പരിശീലകനെ ടീമിൽ കൊണ്ടുവന്ന് കളി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഈ സീസണിൽ കാര്യമായ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല.
ഇവാൻ വുകമനോവിചിന് പകരം സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെയെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്റ്റാറേയെ സീസണിൽ മധ്യഭാഗത്ത് വെച്ച് പുറത്താക്കി.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്ങിനെ കാത്ത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പും ആരാധകരും👀🔥
പകരം ജനുവരി ട്രാൻസ്ഫർ പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നുവെങ്കിലും ട്രാൻസ്ഫർ ഡീൽ പൂർത്തിയാക്കുവാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്ന് കഴിഞ്ഞില്ല.
Also Read – ഒന്നിലധികം കിടിലൻ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ടെന്ന് കരോലിസ്😍🔥
ഒഡിഷ എഫ് സി പരിശീലകൻ സെർജിയോ ലോബേരയെ സ്വന്തമാക്കുവാൻ ഏകദേശം രണ്ട് കോടി രൂപ ട്രാൻസ്ഫർ തുകയായി നൽകാമെന്ന് ബ്ലാസ്റ്റേഴ്സിന്റെഓഫർ വന്നെങ്കിലും ഒഡിഷ എഫ് സി ഇത് നിരസിച്ചു. സെർജിയോ ലോബേരയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങളുണ്ടായെങ്കിലും ക്ലബ്ബിൽ കരാർ ശേഷിക്കുന്ന ലോബേരയെ വിട്ടുനൽകുവാൻ ഒഡിഷ തയ്യാറായില്ല.
Also Read – നന്നായി കളിച്ചിരുന്ന രണ്ട് സൂപ്പർതാരങ്ങളെ വില്പനക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..