in , , , ,

CryCry

28 ആം വയസ്സിൽ കരിയർ അവസാനിച്ചോ?; ഫ്രീ ഓപ്‌ഷനിലും യുണൈറ്റഡ് താരത്തെ വാങ്ങിക്കാൻ ആളില്ല

ഫ്രീ ഏജന്റായ താരങ്ങളെ വാങ്ങിക്കുമ്പോൾ വാങ്ങിക്കുന്ന ക്ലബ്ബിനുള്ള ഏറ്റവും വലിയ നേട്ടം താരത്തിനായി ട്രാൻസ്ഫർ ഫീ മുടക്കേണ്ടതില്ലെന്നാണ്. പിന്നീട് താരത്തിനായി പ്രതിഫലം മാത്രം നൽകിയാൽ മതിയാവും. അതിനാൽ ഫ്രീ ഏജെന്റുകൾക്കും ട്രാൻസ്ഫർ വിപണിയിൽ നല്ല ഡിമാന്റുണ്ട്. എന്നാൽ ഫ്രീ ഏജന്റായിട്ടും വാങ്ങിക്കാൻ ആളില്ലാത്ത അവസ്ഥ വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്.

ALSO READ: വീണ്ടും വെടിയുതിർത്തു; ഡി മരിയക്കെതിരായ വധഭീഷണി കനക്കുന്നു; മെസ്സിയും സുരക്ഷിതനല്ല; പിന്നിൽ ലഹരി മാഫിയ?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം ആൻറണി മാർഷലിനാണ് ക്ലബില്ലാത്ത അവസ്ഥ വന്നിരിക്കുന്നത്. ഈ സീസണോടെ താരത്തിന് യൂണൈറ്റഡുമായുള്ള കരാർ അവസാനിച്ചിരുന്നു.ശേഷം താരം ഫ്രഞ്ച് ക്ലബായ മാഴ്സല്ലയിലേക്ക് പോകുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ ഫ്രീ ഏജന്റായിട്ടും മാർഷലിനെ വേണ്ടെന്ന നിലപാടിലാണ് ഫ്രഞ്ച് ക്ലബ്.

ALSO READ; മെസ്സിയെ പാരിസിലെത്തിക്കാൻ നീക്കങ്ങൾ

കേവലം 28 വയസ്സ് മാത്രമാണ് മാർഷലിന്റെ പ്രായം. എന്നിട്ടും ട്രാൻസ്ഫർ വിപണിയിൽ താരത്തിനായി ആളില്ലാത്ത അവസ്ഥയായിരിക്കുകയാണ്. മാർഷലിന്റെ പ്രകടനം തന്നെയാണ് ഇതിന് കാരണം. കഴിഞ്ഞ സീസണിൽ യൂണൈറ്റഡിനായി 13 മത്സരങ്ങളിൽ കളിച്ച താരത്തിന് ആകെ ഒരൊറ്റ ഗോൾ മാത്രമാണ് നേടാനായത്.

ALSO READ; ലക്ഷ്യം അമേരിക്ക; നിർണായക സൂചന നൽകി റോണോ

2015 ലാണ് ഫ്രഞ്ച് ക്ലബ് മോണോക്കയിൽ നിന്നും താരം ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. അന്ന് വലിയ ഭാവി കണക്കാക്കിയ താരമായിരുന്നു മാർഷൽ. എന്നാൽ യുണൈറ്റഡിൽ വേണ്ടത്ര പ്രകടനം നടത്താൻ മാർഷലിന് കഴിഞ്ഞില്ല.

ALSO READ: റൊണാൾഡോയുടെ സൗദി പ്രൊ ലീഗിനെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ്

ഇടയ്ക്ക് ലാലിഗ ക്ലബ് സെവില്ലയ്ക്ക് ലോണിൽ അയച്ചെങ്കിലും അവിടെ 9 മൽസരങ്ങൾ കളിച്ച താരത്തിന് ഒരൊറ്റ ഗോൾ പോലും നേടാനായിട്ടില്ല.

ഡി ഹിയ ഈസ് ബാക്ക്??; 1 വർഷത്തിന് ശേഷം ഡി ഹിയ ക്ലബ് ഫുട്ബോളിലേക്ക് തിരിച്ച് വരുന്നു; ലക്ഷ്യം വമ്പൻ ക്ലബ് തന്നെ

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് സൈനിങ് എത്തി😍 യുവസൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് തൂക്കി🔥