in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ലക്ഷ്യം അമേരിക്ക; നിർണായക സൂചന നൽകി റോണോ

പ്രീമിയർ ലീഗിലും ലാലീഗയിലും സീരി എയിലും സീസണിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായ റോണോ 39 വയസ്സിലും തനിക്ക് അസാധ്യമായ ഒന്നുമില്ലെന്നും സൗദിയിലും തെളിയിച്ചിരിക്കുകയാണ്. കരിയറിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോഴും പുതിയ ലക്ഷ്യത്തെ കുറിച്ച് സൂചന നൽകുകയാണ് താരമിപ്പോൾ.

ലീഗേതായാലും പ്രായമെത്രയായാലും അതൊന്നും തളർത്താത്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ട് ദിവസങ്ങൾക്ക് മുമ്പ് സൗദി ലീഗിൽ സീസണിലെ ടോപ് സ്കോററായി റോണോ മാറിയത് അതിന്റെ ഉദാഹരണമാണ്. പ്രീമിയർ ലീഗിലും ലാലീഗയിലും സീരി എയിലും സീസണിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായ റോണോ 39 വയസ്സിലും തനിക്ക് അസാധ്യമായ ഒന്നുമില്ലെന്നും സൗദിയിലും തെളിയിച്ചിരിക്കുകയാണ്. കരിയറിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോഴും പുതിയ ലക്ഷ്യത്തെ കുറിച്ച് സൂചന നൽകുകയാണ് താരമിപ്പോൾ.

റോണോയും അൽ നസ്‌റും തമ്മിലെ കരാർ അവസാനിക്കുന്നത് 2025 ലാണ്. എന്നാൽ ഈ കരാർ 2026 വരെ നീട്ടാനുള്ള നീക്കമാണ് ഇപ്പോൾ ക്ലബും റോണോയും നടത്തുന്നത്. തന്റെ കരാർ 2026 വരെ നീട്ടുന്നതിലൂടെ റോണോ ലക്ഷ്യമിടുന്നത് 2026 ലെ ലോകകപ്പ് തന്നെയാണ്.

2026 ലെ ഫിഫ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ലോകകപ്പ് നടക്കുന്ന 2026 വരെ അൽ നസ്റിൽ തന്നെ തുടർന്ന് തന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി ലോകകപ്പ് കളിക്കുക എന്ന ലക്ഷ്യമാണ് താരമിപ്പോൾ പദ്ധതിയിടുന്നത് എന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.

അൽ നസ്റിൽ മികവ് തെളിയിച്ചാലും റോണോയ്ക്ക് ദേശീയ ടീമിൽ വിളിയെത്തുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് വരാനിരിക്കുന്ന യൂറോ കപ്പിൽ പോർച്ചുഗൽ ടീമിൽ റോണോ ഇടംപിടിച്ചത്. അതിനാൽ അൽ നസ്റിലൂടെ തന്നെ അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിന് തയാറെടുക്കാനാണ് റോണോ ശ്രമിക്കുന്നത്.

2026 ലോകകപ്പ് നടക്കുമ്പോൾ റോണോയ്ക്ക് പ്രായം 41 ആവും. പ്രായം നാല്പത് കടന്നാലും അതൊന്നും താരത്തെ ബാധിക്കില്ലെന്ന് തന്നെയാണ് താരത്തിന്റെ നിലവിലെ പ്രകടനം വ്യക്തമാക്കുന്നത്.

ദിമി എവിടേക്ക്;വമ്പന്മാര് നോട്ടമിട്ട ബ്ലാസ്റ്റേഴ്സ് മുൻ താരത്തിന്റെ കാര്യത്തിൽ ട്വിസ്റ്റ്

മലയാളി താരം വിബിനെ സ്വന്തമാകാൻ മൂന്ന് ക്ലബുകൾ;ബ്ലാസ്റ്റേഴ്സ് മണ്ടത്തരം കാണിക്കുമോ