in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഡി ഹിയ ഈസ് ബാക്ക്??; 1 വർഷത്തിന് ശേഷം ഡി ഹിയ ക്ലബ് ഫുട്ബോളിലേക്ക് തിരിച്ച് വരുന്നു; ലക്ഷ്യം വമ്പൻ ക്ലബ് തന്നെ

സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ കഴിഞ്ഞ ഒരു വർഷക്കാലമായി ഫ്രീ ഏജന്റാണ്. 2023ൽ മാഞ്ചസ്റ്റർ വിട്ട താരം പിന്നീട് ഒരു ക്ലബിന് വേണ്ടിയും കളിച്ചിട്ടില്ല. എന്നാൽ 33 കാരനായ താരം വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ കഴിഞ്ഞ ഒരു വർഷക്കാലമായി ഫ്രീ ഏജന്റാണ്. 2023ൽ മാഞ്ചസ്റ്റർ വിട്ട താരം പിന്നീട് ഒരു ക്ലബിന് വേണ്ടിയും കളിച്ചിട്ടില്ല. എന്നാൽ 33 കാരനായ താരം വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

ALSO READ: ടോണി ക്രൂസ് വിരമിക്കൽ തീരുമാനം പിൻവലിക്കാൻ സാധ്യത; റയലിൽ നിർണായക നീക്കങ്ങൾ

ഇംഗ്ലീഷ് മാധ്യമമായ ഹിച്ച് ഫുട്ബോളിന്റെ റിപ്പോർട്ടർ ഗ്രയിം ബെയ്‌ലിയുടെ റിപ്പോർട്ട് പ്രകാരം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിന് താരത്തെ വാങ്ങിക്കാനുള്ള താല്പര്യമുണ്ടെന്നാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഡി ഹിയയെ ടീമിലെത്തിക്കാൻ ക്ലബിനോട് താല്പര്യം അറിയിരിക്കുന്നത്.

ALSO READ: ദി ഡോർ ഈസ് ഓപ്പൺ; നെയ്മർക്ക് യൂറോപ്യൻ ലീഗിലേക്ക് തിരിച്ചെത്താം…

കൊളംബിയൻ ഗോൾ കീപ്പർ ഡേവിഡ് ഓസ്പിനയാണ് നിലവിൽ അൽ നസ്‌റിന്റെ വിദേശ ഗോൾ കീപ്പർ. എന്നാൽ ഓസ്പിനയെ മാറ്റി ഡിഹിയയെ ടീമിലെത്തിക്കാനാണ് അൽ നസ്‌റും റൊണാൾഡോയും ശ്രമിക്കുന്നത്.

ALSO READ: അർജന്റീനയ്ക്ക് വമ്പൻ തിരിച്ചടി; എൻസോയുമില്ല

ഒരു കാലത്ത് സ്പെയിൻ ദേശീയ ടീമിന്റെയും മാഞ്ചെസ്റ്റർ യൂണൈറ്റഡിന്റേയും ഫസ്റ്റ് ചോയിസ് ഗോൾ കീപ്പറായിരുന്നു ഡി ഹിയ. പിന്നീട് ടെൻ ഹാഗ് പരിശീലകനായി എത്തിയതോടെയാണ് താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുറത്തേക്ക് പോകേണ്ടി വന്നത്.

ALSO READ: നെയ്മറെ പൂട്ടും; തകർപ്പൻ നീക്കവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

2011 ൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തിയ താരം 12 വർഷം യൂണൈറ്റഡിനൊപ്പം ചിലവഴിച്ച ശേഷമാണ് ക്ലബ് വിടുന്നത്.

മാഗ്നസ് എറിക്‌സണെ സ്വന്തമാക്കാൻ മറ്റൊരു ക്ലബ് രംഗത്ത്

28 ആം വയസ്സിൽ കരിയർ അവസാനിച്ചോ?; ഫ്രീ ഓപ്‌ഷനിലും യുണൈറ്റഡ് താരത്തെ വാങ്ങിക്കാൻ ആളില്ല