in , , , , ,

AngryAngry LOVELOVE OMGOMG CryCry LOLLOL

അർജന്റീനയ്ക്ക് വമ്പൻ തിരിച്ചടി; എൻസോയുമില്ല

അർജന്റീനൻ ഫുട്ബോൾ ടീമിനെ സംബന്ധിച്ച് ഏറെ നിർണായകമായ രണ്ട് ലക്ഷ്യങ്ങളിലൂടെയാണ് അവരിപ്പോൾ കടന്ന് പോകുന്നത്. ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയാണ് ആദ്യ ലക്ഷ്യം. കഴിഞ്ഞ തവണ കോപ്പയിൽ മുത്തമിട്ട അർജന്റീന ഇത്തവണ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്. രണ്ടാമത്തെ ലക്ഷ്യം പാരീസ് ഒളിമ്പിക്‌സാണ്. 2008 ലെ ബീജിംഗ് ഒളിമ്പിക്സിലാണ് അർജന്റീന ഒളിമ്പിക്സ് ഫുട്ബോളിൽ ജേതാക്കളായത്.

അർജന്റീനൻ ഫുട്ബോൾ ടീമിനെ സംബന്ധിച്ച് ഏറെ നിർണായകമായ രണ്ട് ലക്ഷ്യങ്ങളിലൂടെയാണ് അവരിപ്പോൾ കടന്ന് പോകുന്നത്. ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയാണ് ആദ്യ ലക്ഷ്യം. കഴിഞ്ഞ തവണ കോപ്പയിൽ മുത്തമിട്ട അർജന്റീന ഇത്തവണ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്. രണ്ടാമത്തെ ലക്ഷ്യം പാരീസ് ഒളിമ്പിക്‌സാണ്. 2008 ലെ ബീജിംഗ് ഒളിമ്പിക്സിലാണ് അർജന്റീന ഒളിമ്പിക്സ് ഫുട്ബോളിൽ ജേതാക്കളായത്.

ALSO READ: വീണ്ടും വെടിയുതിർത്തു; ഡി മരിയക്കെതിരായ വധഭീഷണി കനക്കുന്നു; മെസ്സിയും സുരക്ഷിതനല്ല; പിന്നിൽ ലഹരി മാഫിയ?

2008 ന് ശേഷം ഈ ജൂലായിൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിലും സ്വർണ മെഡൽ ലക്ഷ്യമിട്ട് അർജന്റീന ഇറങ്ങുന്നത്. ഒളിമ്പിക്സിൽ അണ്ടർ 23 ടീമിന് മാത്രമേ കളിക്കാനാവൂ. എന്നാൽ എല്ലാ ടീമുകൾക്കും അവരുടെ അണ്ടർ 23 സ്‌ക്വാഡിൽ 3 സീനിയർ താരങ്ങളെ ഉൾപ്പെടുത്തി ഒളിമ്പിക്സിനിറങ്ങാം.

ALSO READ; മെസ്സിയെ പാരിസിലെത്തിക്കാൻ നീക്കങ്ങൾ

ഹാവിയർ മഷറാനോയാണ് അർജന്റീന അണ്ടർ 23 ടീമിനെ പാരീസ് ഒളിമ്പിക്സിൽ ഇറക്കുന്നത്. ടീമിൽ 3 സീനിയർ താരങ്ങളായി എമിലിയാനോ മാർട്ടിൻസ്, നിക്കോളാസ് ഓട്ടമെണ്ടി, ജൂലിയൻ അൽവാരസ് എന്നിവരെ ടീമിലെത്തിക്കാനാണ് മഷറാനോയുടെ നീക്കം. ഇതിൽ ഓട്ടമെണ്ടി, ജൂലിയൻ അൽവാരസ് എന്നിവരുടെ കാര്യം ഉറപ്പാണ്, എമിലിയാനോയെ ആസ്റ്റൺ വില്ല സമ്മതിച്ചാൽ മഷറാനോയ്ക്ക് പാരിസിലേക്ക് കൊണ്ട് പോകാം.

ALSO READ: അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിയ്ക്കാൻ റോണോയ്ക്ക് വമ്പൻ അവസരം

എന്നാൽ ഈ അണ്ടർ 23 ടീമിൽ സീനിയർ ക്വാട്ടയല്ലാതെ കളിയ്ക്കാൻ കഴിയുന്ന താരമാണ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ എൻസോ ഫെർണാണ്ടസ്. താരത്തിന് 23 വയസ്സാണ് പ്രായം. അതിനാൽ ഒളിമ്പിക്സിൽ കളിയ്ക്കാൻ താരത്തിന് പ്രായം പ്രശ്നമില്ല. പ്രായം പ്രശ്നമില്ലെങ്കിലും താരത്തിന്റെ ക്ലബ് ചെൽസി ഒരു പ്രശ്നമാണ്.

ALSO READ: ഇത്തവണയും സൗദി ഞെട്ടിക്കും; ലക്ഷ്യമിട്ടിരിക്കുന്നത് 10 സൂപ്പർ താരങ്ങളെ

പുതിയ പരിശീലകന് കീഴിൽ ചെൽസി ജൂലായിൽ പ്രീ സീസണിനിറങ്ങുന്നുണ്ട്. അതിനാൽ താരത്തെ ഒളിമ്പിക്സിനായി വിട്ട് നൽകില്ലെന്ന നിലപാടിലാണ് ചെൽസി. താരത്തെ വിട്ട് നൽകില്ലെന്ന് ചെൽസി അർജന്റീനയെ അറിയിച്ചതായി അർജന്റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാരിസിൽ സ്വർണം പ്രതീക്ഷിക്കുന്ന അർജന്റീനയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്.

ദി ഡോർ ഈസ് ഓപ്പൺ; നെയ്മർക്ക് യൂറോപ്യൻ ലീഗിലേക്ക് തിരിച്ചെത്താം…

നെയ്മറെ പൂട്ടും; തകർപ്പൻ നീക്കവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ