രണ്ട് ദിവസങ്ങൾക്ക് മുമ്പ് നടന്ന കിങ്‌സ് കപ്പ് ഫൈനലിൽ അൽ നസ്ർ അൽ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. റൊണാൾഡോ കണ്ണീരുമായി മടങ്ങിയ മത്സരം ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. മത്സരത്തിൽ അൽ ഹിലാൽ ആരാധകർക്കൊപ്പം റൊണാൾഡോയെ പരിഹസിക്കാൻ ഹിലാൽ താരം നെയ്മറും ഗാലറിയിലുണ്ടായിരുന്നു.
അൽ ഹിലാൽ ആരാധകർ മെസ്സി ചാന്റുകൾ മുഴക്കിയാണ് മത്സരത്തിൽ റൊണാൾഡോയെ നേരിട്ടത്. ആരാധകർ മാത്രമല്ല, ആരാധകർക്കൊപ്പം നെയ്മറും ഗാലറിയിൽ മെസ്സി ചാന്റുകൾ മുഴക്കാനുണ്ടായിരുന്നു. ഇതിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പുറത്ത് വന്നിരുന്നു. കൂടാതെ മത്സരത്തിന് ശേഷം മെസ്സിയുടെ ഗോൾ ആഘോഷം അനുകരിച്ചും നെയ്മർ റോണോയെ പരിഹസിച്ചിരുന്നു.
ALSO READ: ഈ കണ്ണീരിന് പകരം ചോദിക്കും; കളിയാക്കിയവർക്ക് ചുട്ട മറുപടി നല്കാൻ റോണോയുടെ പുതിയ നീക്കങ്ങൾ
എന്നാൽ ഇതിനെല്ലാം കണക്ക് തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് റൊണാൾഡോയിപ്പോൾ. നെയ്മറെ പൂട്ടാൻ സൂപ്പര് താരത്തെ കളത്തിലിറക്കാൻ റൊണാൾഡോ നേരിട്ട് ഇടപെട്ടിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ താരം കാസ്മിറോയുമായി റൊണാൾഡോ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടിരിക്കുകയാണ്. താരത്തെ അൽ നസ്റിൽ എത്തിക്കാനാണ് റോണോയുടെ നീക്കം.
ALSO READ: 3 കൊല്ലം കഷ്ടപ്പെട്ടിട്ടും മെസ്സിക്ക് നേടാൻ കഴിഞ്ഞില്ല; എന്നാൽ റോണോ നേടിയത് വെറും 9 മാസം കൊണ്ട്
നേരത്തെ കാസ്മിറോയും റോണോയും ഒന്നിച്ച് റയലിൽ കളിച്ചവരാണ്. ഈ ബന്ധം താരത്തെ അൽ നസ്റിൽ എത്തിക്കാൻ സഹായകരമാവും. കൂടാതെ ബ്രസീലിയൻ താരമായതിനാൽ നെയ്മറെ കൃത്യമായി അറിയുന്ന താരം കൂടിയാണ് കാസ്മിറോ.
ALSO READ; അൽ നസ്റിലേക്ക് വരണം; മിയാമി നോട്ടമിട്ട താരത്തെ ഹൈജാക്ക് ചെയ്ത് റോണോ
നേരത്തെ, നെയ്മർ ബാഴ്‌സയിൽ കളിച്ച സമയത്ത് റയലിനായി കാസ്‌മിറോ നെയ്മറെ നേരിട്ടിരുന്നു. അതിനാൽ നെയ്മറെ പൂട്ടാൻ അനുയോജ്യനായ താരമാണ് കാസ്മിറോ. താരത്തെ ടീമിലെത്തിക്കാനാണ് റോണോ നേരിട്ട് ഇടപെടൽ നടത്തിയിരിക്കുന്നത്.