ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കിയതായി ഒഫീഷ്യലി പ്രഖ്യാപിച്ചിരുന്നു.
Also Read – കിടിലൻ സൂപ്പർതാരത്തിനെ വിറ്റു കാശാക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥വാങ്ങാൻ മത്സരവുമായി എതിരാളികൾ.!!
മുംബൈ സിറ്റിയുമായി കരാർ അവസാനിച്ച അമെയ് റനവഡേയെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ സൈനിങ്ങ് ആയി ടീമിലേക്ക് കൊണ്ടുവന്നത്. സൂപ്പർ താരത്തിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയെങ്കിലും കൂടുതൽ ഇന്ത്യൻ സൈനിങ്ങുകൾ ടീമിലേക്ക് എത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Also Read – കേരള സെവൻസിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബ് ജേഴ്സിയിൽ👀🔥മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം🔥
അടുത്ത സീസണിന് മുന്നോടിയായി ആദ്യം സൈനിംഗ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയെങ്കിലും മൂന്ന് താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങുന്നതായി ക്ലബ് ഒഫീഷ്യലി പ്രഖ്യാപിച്ചത്. വിദേശ താരമായ ക്വാമി പെപ്ര, ഇഷാൻ പണ്ഡിത, കമൽ ജിത് സിങ് എന്നീ മൂന്ന് താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങിയത്. ഒരു സൈനിങ് സ്വന്തമാക്കിയപ്പോഴും മറുഭാഗത് മൂന്നു താരങ്ങളാണ് പടിയിറങ്ങിയത്.
Also Read – ജനുവരി മുതൽ റഡാറിലുള്ള കിടിലൻ സൈനിങ്🔥മാനേജ്മെന്റ് പിശുക്ക് കാരണം പോയി🫠
കൂടാതെ മറ്റു നിരവധി താരങ്ങളും ബ്ലാസ്റ്റേഴ്സിൽ നിന്നും അടുത്ത സീസണിന് മുന്നോടിയായി പടിയിറങ്ങിയേക്കുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പടിയിറങ്ങുന്ന താരങ്ങൾക്ക് പകരമായി മികച്ച താരങ്ങളെ സൈനിങ് ചെയ്ത് ടീമിലേക്ക് കൊണ്ടുവരുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നാണ് ആരാധകർ നോക്കുന്നത്.
Also Read – വെടിച്ചില്ല് വിദേശസൈനിങ് തൂക്കാൻ നോക്കിയ ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി.!!