ഇന്ത്യൻ ഫുട്ബോളിലെ അടുത്ത സെൻഷണലാണ് മുഹമ്മദ് സനാൻ. ഈ സീസണിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മടയിലേക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ സനാനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം അഡ്രിയാൻ ലൂണ.
സനാൻ അതിശയകരമായ കഴിവുള്ള കളിക്കാരനാണെന്നും അവന്റെ ഉള്ളിൽ ഫുട്ബോളിനോടുള്ള വലിയ ആവേശത്തിന്റെ തീയുണ്ടെന്നും അഡ്രിയാൻ ലൂണ പറഞ്ഞു. സ്വന്തം കഴിവ് പൂർണ്ണമായി പുറത്തെടുത്താൽ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറാൻ സനാന് സാധിക്കുമെന്നാണ് ലൂണയുടെ വാക്കുകൾ.
ഈ വർഷത്തെ മികച്ച യുവതാരത്തിനുള്ള അവാർഡ് നേടിയ സനാന് വേണ്ടി മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ എന്നീ വമ്പൻ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. എന്നാൽ എല്ലാ ഓഫറുകളും തള്ളി താരം ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞടുക്കുകയായിരുന്നു.
മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ സനാൻ റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്സ് അക്കാദമിയിലൂടെ വളർന്ന് ജംഷഡ്പൂർ എഫ്സിയിൽ അരങ്ങേറി കഴിവ തെളിയിച്ച വിങ്ങറാണ്. തുടർന്ന് ഇന്ത്യൻ സീനിയർ ടീമിലേക്കും സനാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ALSO READ:
- ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ SLK-യിലെ മിന്നൽ താരങ്ങൾ: സൂപ്പർ ലീഗിൽ തമ്പടിച്ച് ബ്ലാസ്റ്റേഴ്സ്
- കോമൽ തട്ടാലിന് ബ്ലാസ്റ്റേഴ്സിനായി കളിയ്ക്കാൻ കഴിയില്ല: കാരണം, കരാറിലെ അനിശ്ചിതത്വം
- ബ്ലാസ്റ്റേഴ്സ് സ്പെയ്നിൽ നിന്ന് സ്വന്തമാക്കിയ താരം: ഇപ്പോൾ കളിക്കുന്നത് ആരുമാർക്കും അറിയാത്ത ക്ലബ്ബിൽ
English Summary: Kerala Blasters captain Adrian Luna hailed young winger Mohammed Sanan as a future superstar. Luna stated that Sanan possesses immense talent and passion, predicting he can become one of the finest players for both Kerala Blasters and the Indian national team.
