FootballIndian Super LeagueKBFCSportsTransfer News

കോമൽ തട്ടാലിന് ബ്ലാസ്റ്റേഴ്സിനായി കളിയ്ക്കാൻ കഴിയില്ല: കാരണം, കരാറിലെ അനിശ്ചിതത്വം

കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകർക്കിടയിൽ ചർച്ചയായ പേരാണ് കോമൽ തട്ടാൽ. കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച വീഡിയോയിൽ താരത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നതോട് കൂടിയാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായുള്ള വാർത്തകൾ പരന്ന് തുടങ്ങിയത്.

എന്നാൽ കോമൽ തട്ടാലിന് ബ്ലാസ്റ്റേഴ്‌സ് പ്രൊഫഷണൽ കരാർ നൽകിയിട്ടില്ല എന്നാണ് സൂചനകൾ. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഐഎസ്എൽ സ്‌ക്വാഡിലും താരത്തെ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ താരത്തിന് ബ്ലാസ്റ്റേഴ്സിനായി കളിക്കാനാവില്ല.

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച്, കോമൽ തട്ടാൽ ബ്ലാസ്റ്റേഴ്സിലെത്തിയത് കേവലം ട്രയൽസിന് വേണ്ടി മാത്രമാണ്. ട്രയൽസ് കഴിഞ്ഞാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കാര്യത്തിൽ തിരുമാനമെടുക്കുകയുള്ളു.

അതായത്, താരത്തിന്റെ ട്രയൽസ് കണ്ട് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് ഓക്കേ പറഞ്ഞാൽ മാത്രമേ താരത്തിന് ബ്ലാസ്റ്റേഴ്‌സ് കരാർ നൽകുകയും ഐഎസ്എൽ സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയും ചെയ്യുകയുള്ളൂ. എന്നാൽ മാത്രമേ താരത്തിന് ബ്ലാസ്റ്റേഴ്സിനായി കളിയ്ക്കാൻ കഴിയുകയുള്ളു.

ട്രയൽസിന് ശേഷം ആഷ്‌ലി താരത്തിൽ തൃപ്തനല്ല എങ്കിൽ, തട്ടാലിന് ട്രയൽസ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സിൽ നിന്നും മടങ്ങാം..

ALSO READ:

English Summary: Winger Komal Thatal has joined Kerala Blasters for trials ahead of the new season. He has not signed a professional contract yet, and his inclusion in the ISL squad depends entirely on clearing the club trials under the head coach’s evaluation.