കേരളാ ബ്ലാസ്റ്റേഴ്സ് (Kerala Blasters) വീണ്ടുമൊരു താരത്തെ സ്വന്തമാക്കിയതായി സൂചനകൾ. 2017- ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച കോമൽ തട്ടാലിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചനകൾ.
പരിശീലനത്തിന്റെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഇന്നലെ വണ്ടർല അമ്യൂസ്മെന്റ് പാർക്കിലെത്തിയിരുന്നു. ഇതിന്റെ വീഡിയോയിലാണ് കോമൽ തട്ടാലിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങൾ പുറത്തേക്ക് വരുന്നത്.
ഇന്ത്യൻ ഫുട്ബോളിലെ അടുത്ത സെൻസേഷണൽ എന്ന വിശേഷണമുണ്ടായിരുന്ന താരമായിരുന്നു കോമൽ. ഇന്ത്യൻ നെയ്മർ എന്ന വിശേഷണം വരെ ഉണ്ടായിരുന്ന താരം കൂടിയായിരുന്നു കോമൽ. എന്നാൽ കരിയറിൽ തുടക്കത്തിൽ കാണിച്ച മികവ് പിന്നീട് താരത്തിന് പുറത്തെടുക്കാനായില്ല.
മോഹൻ ബഗാനിലും ജംഷഡ്പൂരിലുമൊക്കെ കളിച്ച താരത്തിന് പിന്നീട് ഒരിക്കലും ആ മികവ് കാട്ടാനായിട്ടില്ല. അത്തരത്തിലൊരു താരത്തെയാണ് ബ്ലാസ്റ്റേഴ്സ് മിനുക്കിയെടുക്കാൻ പോകുന്നത് എന്നത് ഇന്ത്യൻ ഫുട്ബോളിനും ശുഭകരമായ കാര്യമാണ്.
ALSO READ:
- ബ്ലാസ്റ്റേഴ്സിനായി വീണ്ടും കളിക്കണം: ആഗ്രഹം പരസ്യമാക്കി സ്പാനിഷ് താരം
- കൗമാര സ്ട്രൈക്കറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്: റിസേർവ് സ്ക്വാഡിനായി കളിക്കും
- ഹ്യൂമേട്ടനും ഹെങ്ബെർട്ടും തിരിച്ചെത്തുന്നു: മഞ്ഞപ്പടയ്ക്ക് വീണ്ടും വസന്തകാലം
English Summary: Kerala Blasters are heavily linked with former Indian U-17 World Cup star Komal Thatal after he was spotted in the team’s official outing video at Wonderla. Known once as “Indian Neymar,” the former Mohun Bagan winger looks set to revive his ISL career under Blasters’ coaching setup.
