കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തിയാണ് ആരാധകർ. കൊച്ചിയിലെ മഞ്ഞക്കടലിരമ്പം ലോകപ്രശസ്തവുമാണ്. ബ്ലാസ്റ്റേഴ്സിനായി കളിച്ച പല പ്രമുഖരും കൊച്ചി സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനെ കുറിച്ച് വാതോരാതെ സംസാരിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിനെ മഞ്ഞക്കടലിന് മുമ്പിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചരിക്കുകയാണ് ഒരു സ്പാനിഷ് താരം.
ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ കളിച്ച സ്പാനിഷ് താരം വിക്ടർ ബെർട്ടോമെവുവാണ് മഞ്ഞക്കടലിന് മുമ്പിൽ കളിക്കാനുള്ള ആഗ്രഹം പ്രകടപ്പിച്ചത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 9 മത്സരങ്ങൾ കളിച്ചെങ്കിലും ഒരിക്കൽ പോലും അദ്ദേഹത്തിന് ഒരു ഫുൾ പാക്ക്ഡ് മഞ്ഞക്കടലിന് മുന്നിൽ കളിക്കാനായിട്ടില്ല.
ഇന്ത്യൻ ഫുട്ബോളിലെ അവ്യക്തതയും ആരാധക ബഹിഷ്കരണവുമൊക്കെയായി കഴിഞ്ഞ സീസണിൽ ഒരൊറ്റ മത്സരം പോലും കൊച്ചി കലൂർ സ്റ്റേഡിയം മഞ്ഞപുതച്ചിട്ടില്ല.
എന്നാൽ ഈ സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ തന്നെ സ്റ്റേഡിയം നിറയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. ഈ മഞ്ഞക്കടൽ കണ്ടാണ് ബെർട്ടോമെവു വീണ്ടും കൊച്ചിയിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
അടുത്ത വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ തനിക്ക് ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തണം എന്ന ആഗ്രഹമാണ് താരം പ്രകടിപ്പിച്ചത്.
ഐസ്ലാൻഡ് ടോപ് ഡിവിഷനിലെ തോർ അകുരേരി എന്ന ക്ലബിന് വേണ്ടിയാണ് താരം ഇപ്പോൾ കളിക്കുന്നത്. ഫിനിഷിൽ പിഴവുകൾ നേരിടുന്ന ബ്ലാസ്റ്റേഴ്സിന് മികവാവാൻ ബെർട്ടോമെവു സാധിക്കും.
എന്നാൽ അദ്ദേഹത്തെ തിരികെ കൊണ്ട് വരണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡ് ആണ്.
ALSO READ:
- കൗമാര സ്ട്രൈക്കറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്: റിസേർവ് സ്ക്വാഡിനായി കളിക്കും
- ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ‘ബെൽഫോർട്ട്’ തിരിച്ചെത്തി: ഇനി കൊമ്പന് കരുത്ത് കൂടും
- ഹ്യൂമേട്ടനും ഹെങ്ബെർട്ടും തിരിച്ചെത്തുന്നു: മഞ്ഞപ്പടയ്ക്ക് വീണ്ടും വസന്തകാലം
English Summary: Former Spanish striker Victor Bertomeu has expressed his strong desire to return to Kerala Blasters in the upcoming winter transfer window. Impressed by the packed home crowd at Kaloor Stadium this season, the current Thor Akureyri forward wishes to play in front of the Yellow Army once again.
