കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരിക്കലും മറക്കാനിടയില്ലാത്ത താരമാണ് കെൽവൻസ് ബെൽഫോർട്ട് എന്ന ഹെയ്തിക്കാരൻ. 2016- 17 ലെ ഒരൊറ്റ സീസൺ മാത്രമാണ് താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചതെങ്കിലും ബ്ലാസ്റ്റേഴ്സിനോടുള്ള ആത്മാർത്ഥതയും സ്നേഹം കൊണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ എപ്പോഴും സ്ഥാനം നേടിയ താരമാണ് ബെൽഫോർട്ട്. ഇപ്പോഴിതാ ബെൽഫോർട്ട് വീണ്ടും മഞ്ഞജേഴ്സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയിലേക്കല്ല, മറിച്ച സൂപ്പർ ലീഗ് കേരളാ ക്ലബ് തിരുവനന്തപുരം കൊമ്പൻസിലേക്കാണ് താരം എത്തുന്നത്.
നേരത്തെ 2024- ൽ സൂപ്പർ ലീഗ് ക്ലബായ കാലിക്കറ്റ് എഫ്സിയ്ക്ക് വേണ്ടി താരം കളിച്ചിരുന്നു. 2 വർഷങ്ങൾക്ക് ശേഷമാണ് താരം വീണ്ടും സൂപ്പർ ലീഗ് കേരളയിലേക്ക് തിരികെയെത്തുന്നത്. മലേഷ്യൻ ക്ലബായ സബാഹ് എഫ്സിയിൽ നിന്നുമാണ് താരം വീണ്ടും കേരളത്തിലെത്തുന്നത്.
ALSO READ:
- ജനുവരിയിൽ പുതിയ താരങ്ങൾ വരുമോ? ബ്ലാസ്റ്റേഴ്സിന്റെ വിന്റർ ട്രാൻസ്ഫർ പ്ലാൻ അറിയാം…
- വ്യൂവർഷിപ്പ് റെക്കോർഡുകളിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി: ആദ്യ അഞ്ചിലുമില്ല
- സ്ലോവേനിയൻ ഗോൾ മിഷൻ വീണ്ടും ഐഎസ്എല്ലിലേക്ക്..
English Summary: Former Kerala Blasters forward Kervens Belfort returns to the SLK by signing with Thiruvananthapuram Kombans FC. The Haitian international, who previously won the title with Calicut FC in 2024, moves from Malaysian side Sabah FC to boost Kombans’ campaign.
