FootballIndian Super LeagueKBFCSports

വ്യൂവർഷിപ്പ് റെക്കോർഡുകളിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി: ആദ്യ അഞ്ചിലുമില്ല

ഐഎസ്എൽ 2026-27 സീസൺ ആദ്യ അഞ്ച് മാച്ച് വീക്കുകൾ പൂർത്തീകരിക്കുമ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. ലിസ്റ്റിലെ ഏറ്റവും അതിശയകരമായ കാര്യം കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യ അഞ്ചിൽ പോലുമില്ല എന്നാണ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോഹൻ ബഗാനും തമ്മിൽ ഗുവാഹത്തിയിൽ നടന്ന മത്സരമാണ് ഏറ്റവും കൂടുതൽ ഡിജിറ്റൽ വ്യൂസ് നേടിയ മത്സരം. 18.4 മില്യൺ ആളുകളാണ് ഈ മത്സരം വീക്ഷിച്ചത്.

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വീക്ഷിച്ച മത്സരങ്ങളുടെ ലിസ്റ്റ് കാണാം..

  1. നോർത്ത് ഈസ്റ്റ് vs മോഹൻ ബഗാൻ: 18.4 മില്യൺ
  2. പഞ്ചാബ് vs ഒഡീഷ : 17 മില്യൺ
  3. ബെംഗളൂരു എഫ്സി vs ചെന്നൈയിൻ എഫ്സി : 15.8 മില്യൺ
  4. ചർച്ചിൽ ബ്രഴ്സ് vs മുംബൈ : 15.7 മില്യൺ
  5. സ്പോർട്ടിങ് ഡൽഹി vs മോഹൻ ബഗാൻ: 14 മില്യൺ
  6. നോർത്ത് ഈസ്റ്റ് vs കേരളാ ബ്ലാസ്റ്റേഴ്‌സ് : 13.9 മില്യൺ
  7. ഇന്റർ കാശി കേരളാ ബ്ലാസ്റ്റേഴ്‌സ്: 13 മില്യൺ
  8. കേരളാ ബ്ലാസ്റ്റേഴ്‌സ് vs മുംബൈ: 12 മില്യൺ
  9. മോഹൻ ബഗാൻ vs ചെന്നൈയിൻ എഫ്സി : 11.7 മില്യൺ
  10. എഫ്സി ഗോവ vs ഡൽഹി: 10.7 മില്യൺ

ALSO READ:

English Summary: To answer which ISL match has most digital views?, NorthEast vs Mohun Bagan topped the official list with 18.4 million views. Kerala Blasters surprisingly missed out on the top five positions, with their highest-watched match ranking sixth at 13.9 million views.