ഐഎസ്എൽ സീസൺ പുരോഗമിക്കവേ വീണ്ടുമൊരു വിദേശ സൈനിങ് നടത്തിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി. ഇന്ത്യൻ ഫുട്ബാളിൽ ഗോളടിക്ക് പേര് കേട്ട് ലൂക്ക മജ്സെനെയാണ് അവർ കൂടാരത്തിലെത്തിക്കുന്നത്.
താരവുമായുള്ള കരാർ പൂർത്തിയായെന്നും മെഡിക്കൽ പൂർത്തിയായതിന് ശേഷം സൈനിങ് പ്രഖ്യാപിക്കുമെന്നുമാണ് റിപോർട്ടുകൾ.
37 കാരനായ ഈ സ്ലോവേനിയൻ താരം 2020 മുതൽ ഇന്ത്യൻ ഫുട്ബാളിന്റെ ഭാഗമാണ്. 2020- 21 സീസണിൽ ചർച്ചിൽ ബ്രദേഴ്സിലൂടെയാണ് താരം ഇന്ത്യയിലെത്തുന്നത്. തുടർന്ന് ബംഗളുരു യുണൈറ്റഡ്, ഗോകുലം കേരളാ എഫ്സി, പഞ്ചാബ് എഫ്സി, ഡയമണ്ട് ഹാർബർ എഫ്സി എന്നിവർക്കായി താരം കളിച്ചിട്ടുണ്ട്.ഈ 4 ക്ലബ്ബുകൾക്കായി 75 മത്സരങ്ങളിൽ നിന്ന് 40 ഗോളുകളാണ് താരം നേടിയത്. 2023-24 സീസണിൽ പഞ്ചാബ് എഫ്സിക്കായി ഐഎസ്എൽ അരങ്ങേറ്റവും താരം നടത്തിയിട്ടുണ്ട്.
ALSO READ:
- മുംബൈ സിറ്റിയുടെ പുതിയ പരിശീലകനാകാൻ പഴയ ബ്ലാസ്റ്റേഴ്സ് കോച്ച്
- സന്തോഷ വാർത്ത: ബ്ലാസ്റ്റേഴ്സ് താരം പരിക്കിൽ നിന്നും മോചിതനാകുന്നു, ഗോവയ്ക്കെതിരെ കളിച്ചേക്കും
- അവനുണ്ടായിരുന്നെങ്കിൽ! ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്ന തിരിച്ച് വരവ്
English Summary: Former ISL champions Mumbai City FC are set to sign experienced Slovenian striker Luka Majcen. The 37 year old, who has played for Indian clubs like Churchill Brothers, Gokulam Kerala, Punjab FC, and Diamond Harbour FC, scored 40 goals in 75 matches across four of these teams.
