FootballIndian Super LeagueKBFCSports

അവനുണ്ടായിരുന്നെങ്കിൽ! ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്ന തിരിച്ച് വരവ്

ഇത്തവണ ഗോളടിക്കാനുള്ള ചുമതലയുമായെത്തിയ ഗിനിയൻ സ്‌ട്രൈക്കർ മോമൊ യാൻസനെ, ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീൻ എന്നിവർക്കൊന്നും പ്രതീക്ഷ കാക്കാനായിട്ടില്ല.

സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ മാത്രമാണ് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ച വെയ്ക്കുന്നത്. മറ്റു ഡിപ്പാർട്മെന്റുകൾ ഇത് വരെ കഴിഞ്ഞ മത്സരങ്ങളിൽ ശരാശരിയോ, ശരശരിയ്ക്ക് താഴെയോ മാത്രമാണ്. അതിൽ ഏറ്റവും മോശമാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര.

ഒരു ക്ലിനിക്കൽ ഫിനിഷറുടെ അഭാവം നേരിടുന്ന ബ്ലാസ്റ്റേഴ്സിൽ ഇത്തവണ ഗോളടിക്കാനുള്ള ചുമതലയുമായെത്തിയ ഗിനിയൻ സ്‌ട്രൈക്കർ മോമൊ യാൻസനെ, ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീൻ എന്നിവർക്കൊന്നും പ്രതീക്ഷ കാക്കാനായിട്ടില്ല.

ഈ വേളയിൽ ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മിസ് ചെയ്യുന്നൊരു താരമുണ്ട്. ജീസസ് ജിമെൻസ്.

2024-25 സീസണിൽ ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടിയ സ്പാനിഷ് സ്‌ട്രൈക്കറാണ് ജീസസ്. ഒരു പക്ഷെ സമീപകാലത്തായി ബ്ലാസ്റ്റേഴ്സിൽ കളിച്ച മികച്ച ഫോറിൻ സ്‌ട്രൈക്കർ.

2024-25 സീസൺ ബ്ലാസ്റ്റേഴ്സിന് മോശമായിരുന്നിട്ട് കൂടിയും 18 മത്സരങ്ങളിൽ നിന്നായി 11 ഗോളടിച്ച താരമാണ് ജീസസ്. അർദ്ധാവസരങ്ങൾ പോലും ഗോളാക്കാൻ മിടുക്കുള്ള ജീസസിനെ പോലൊരു താരത്തെയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് തേടുന്നതും.

ബ്ലാസ്റ്റേഴ്സിൽ രണ്ട് സീസൺ കരാർ കാലാവധി ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഫുട്ബോളിലെ അവ്യക്തതകൾ കാരണം ക്ലബ് വിടേണ്ടി വന്ന താരമാണ് ജീസസ്.

പോളിഷ് ക്ലബ് ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസീക്സലേക്കാണ് താരം അന്ന് പോയതും, ഇന്നും താരം കളിക്കുന്നത് ഈ പോളിഷ് ക്ലബിന് വേണ്ടിയാണ്.

അതിനാൽ താരത്തിന്റെ തിരിച്ച് വരവ് കുറഞ്ഞ് സാധ്യതകളുള്ള ഘടകമാണെങ്കിൽ പോലും ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ മിസ് ചെയ്യുന്നത് ജീസസിനെ പോലൊരു ക്വാളിറ്റി സെൻട്രൽ ഫോർവെർഡിനെയാണ്.

നവംബറിലെ നീണ്ട ഇടവേള പ്രീ-സീസണാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. നവംമ്പർ 29 നാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

അതിനാൽ ഈ ഇടവേളയിൽ ടീമിലെ പോരായ്മകൾ പരിഹരിക്കാനാണ് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡിന്റെ ശ്രമം. മോമൊയും ഗ്രീനുമൊക്കെ ജീസസിന്റെ വിടവ് ഇക്കാലയളവിലെ പരിശീലനത്തിൽ നികത്തട്ടെ എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രാർത്ഥന.

ALSO READ:

English Summary: As foreign forwards struggle this season, KBFC fans miss former Spanish striker Jesus Jimenez. With Jimenez playing in Poland, coach Ashley Westwood focuses on fixing the squad’s attacking issues during the November break before their next match on November 29.