ഐഎസ്എല്ലിൽ ഇത് വരെയുള്ള മത്സരങ്ങൾ പിന്നിട്ടപ്പോൾ ലീഗിൽ ഏറ്റവും കൂടുതൽ ചാൻസ് ക്രിയേറ്റ് ചെയ്ത താരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ പെനാൽറ്റി പാഴാക്കിയതിന്റെ പേരിൽ ആരാധക വിമർശനം നേരിട്ട ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയാണ് പട്ടികയിൽ ഒന്നാമൻ.
കളിച്ച 3 മത്സരങ്ങളിൽ നിന്നായി 12 അവസരങ്ങളാണ് ലൂണ സൃഷ്ടിച്ചത്. 11 അവസരങ്ങൾ വീതം സൃഷ്ടിച്ച എഫ്സി ഗോവയുടെ ഫ്രാഞ്ചു, ചെന്നൈയിൻ എഫ്സിയുടെ നിക്കോള സ്റ്റോജെനോവിച്ച് എന്നിവരാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
സീസണിൽ വലിയ വിമർശനം നേരിട്ട ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ ഒരാളായിരുന്നു ലൂണ. ലൂണയ്ക്ക് പഴയ പ്രതാപം ഇല്ലെന്നും പ്രായം അദ്ദേഹത്തെ തളർത്തിയെന്നുമായിരുന്നു വിമർശനങ്ങൾ. ലൂണയെ വിറ്റഴിക്കാൻ വരെ ആവശ്യപ്പെട്ടവരുണ്ടായിരുന്നു. അതിനിടയിലാണ് ലീഗിൽ ഇത് വരെ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരങ്ങളുടെ പട്ടികയിൽ ലൂണ ഒന്നാം സ്ഥാനത്തെത്തിയത്.
നവംബർ 29 ന് എഫ്സി ഗോവയ്ക്കതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഇനിയും 26 ദിവസങ്ങൾ ഈ മത്സരത്തിനായി ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്. അതിനാൽ പ്രീ-സീസൺ ലഭിച്ചില്ല എന്ന കുറവ് നികത്തി മികച്ച മുന്നൊരുക്കം നേടാൻ ഇനി ബ്ലാസ്റ്റേഴ്സിന് സാധിക്കും. അതിനാൽ ലൂണയുടെ പ്രകടനം ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
ഐഎസ്എല്ലിൽ ഇത് വരെ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരങ്ങളുടെ പട്ടിക ഇതാ…

| Rank | Player | Team | Games | Chances Created |
| 1 | Adrián Luna | Kerala Blasters | 3 | 12 |
| 2 | Franchu | FC Goa | 3 | 11 |
| 3 | Nikola Stojanović | Chennaiyin FC | 3 | 11 |
| 4 | Borja Martínez | Bengaluru FC | 3 | 10 |
| 5 | Ryan Williams | Bengaluru FC | 3 | 8 |
| 6 | Madih Talal | Chennaiyin FC | 4 | 8 |
| 7 | Dejan Dražić | Mohammedan SC | 4 | 8 |
| 8 | Rodriguinho | Sporting Club Delhi | 4 | 7 |
| 9 | Raphaël Messi Bouli | Sporting Club Delhi | 4 | 7 |
| 10 | Noufal PN | Mohammedan SC | 4 | 7 |
ALSO READ:
- നിരാശപ്പെടേണ്ട: ബ്ലാസ്റ്റേഴ്സിന് 3 പോസറ്റീവ് വാർത്തകൾ
- സൂപ്പർ താരത്തെ CSK റിലീസ് ചെയ്യുന്നു: ലേലത്തിൽ വീണ്ടും വാങ്ങിക്കാൻ പ്ലാൻ
- 20000+ ലീഡ്: മൃഗീയ ഭൂരിപക്ഷവുമായി ബ്ലാസ്റ്റേഴ്സ്
English Summary: Despite early criticism in the ISL, Kerala Blasters star Adrian Luna tops the chances created chart with 12 key passes in 3 games, proving his vital role ahead of their upcoming clash against FC Goa.
