FootballIndian Super LeagueKBFCSports

നിരാശപ്പെടേണ്ട: ബ്ലാസ്റ്റേഴ്സിന് 3 പോസറ്റീവ് വാർത്തകൾ

സീസണിലെ 4 മത്സരങ്ങൾ പുരോഗമിച്ചപ്പോൾ ഒരു വിജയവും 2 സമനിലയും ഒരു തോൽവിയുമായി 5 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

നോർത്ത് ഈസ്റ്റിനെതിരെയുള്ള പരാജയവും, മുംബൈയ്ക്കും ചെന്നൈയ്ക്കുമെതിരെ വിജയം നേടാനാവാത്തതും നിരാശയാണ്. അതിനാൽ തന്നെ ഇതുവരെയുള്ള പ്രകടനം പല ആരാധകർക്കും തൃപ്തി നൽകുന്നതല്ല.

എന്നാൽ നിരാശപെടേണ്ട കാര്യമില്ല. കാരണം ഇപ്പോഴും 3 പോസിറ്റീവ് ഘടകങ്ങൾ ബ്ലാസ്റ്റേഴ്സിനുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം..

3 ക്‌ളീൻ ഷീറ്റുകൾ

സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആകെ നേടിയത് 3 ഗോളുകളാണ് എങ്കിലും കഴിഞ്ഞ 4 മത്സരങ്ങളിൽ 3 ക്ലീൻ ഷീറ്റുകളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങിയത്. മത്സരത്തിൽ 4 ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയെങ്കിലും ബാക്കി 3 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടാനായി എന്നത് ആശ്വാസകരമായ കാര്യമാണ്. ഗോൾ കീപ്പർ അമരീന്ദർ സിങ് മിന്നും ഫോമിലാണ് എന്നതും ശുഭകരമായ കാര്യമാണ്.

ഒരാഴ്ചത്തെ പ്രീ- സീസണും 5 പോയിന്റും

ഐഎസ്എൽ തുടങ്ങുന്നതിന് കേവലം ഒരാഴ്ച മുമ്പ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസൺ ആരംഭിച്ചത്. ഉടമസ്ഥ കൈമാറ്റത്തിന്റെ വൈകലാണ് ഇതിന് കാരണം.

ഒരാഴ്ച മുമ്പാണ് പ്രീ-സീസൺ ആരംഭിച്ചതെങ്കിലും പല താരങ്ങളും ടീമിലെത്താൻ പിന്നെയും വൈകിയിരുന്നു.

കുറഞ്ഞ പ്രീ-സീസൺ സമയത്തിലും 4 മത്സരങ്ങളിൽ വഴങ്ങിയത് ഒരൊറ്റ തോൽവിയാണ് എന്നത് ആശ്വാസകരമായ കാര്യമാണ്. ബ്ലാസ്റ്റേഴ്സിനെക്കാൾ നേരത്തെ പ്രീ-സീസൺ ആരംഭിച്ച സ്പോർട്ടിങ് ഡൽഹി, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി എന്നിവർ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് പിന്നിലാണ് എന്ന കാര്യം കൂടി പരിശോധിക്കുമ്പോൾ കുറഞ്ഞ പ്രീ-സീസൺ സമയത്തും 5 പോയിന്റുകൾ നേടാനായി എന്നത് ശുഭകരമാണ്.

പരിക്ക്

എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ശാപമാണ് പരിക്കുകൾ. ബികാഷ് യുംനം, റാംചുങ്ക എന്നിവർ മാത്രമാണ് പരിക്കിന്റെ പിടിയിലുള്ളത്. ബാക്കി മുഴുവൻ സ്‌ക്വാഡും പരിക്ക് മുകതമാണ് എന്നത് ആശ്വാസകരമായ കാര്യമാണ്.

എഫ്സി ഗോവയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ നവംബർ 29 നാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അതിനാൽ വലിയൊരു സമയം ഇനി ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്. പ്രീ-സീസൺ പോരായ്മകൾ ഇവിടെ പരിഹരിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്നാണ് പ്രതീക്ഷ.

സ്‌ട്രൈക്കർമാരുടെ മോശം പ്രകടനം, മധ്യനിരയിലും വിങ്ങുകളിലുമുള്ള പോരായ്മകൾ എന്നിവ പരിഹരിക്കാൻ ഈ ഇടവേള ബ്ലാസ്റ്റേഴ്‌സ് ഉപയോഗിക്കുമെന്ന് കരുതാം..

ALSO READ:

English Summary: Despite a slow start, Kerala Blasters Fc holds strong positives including clean sheets, a largely fit squad, and a short pre-season resilience. Strategic management during the international break will help address key tactical flaws ahead of their next fixture.