FootballSportsSuper League Kerala

മലപ്പുറം എഫ്സിയുടെ സൂപ്പർ താരത്തിന് ഇത് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത രാത്രി

സൂപ്പർ ലീഗ് കേരളയിൽ ഇന്നലെ നടന്ന എസ്എൽ ക്ലാസിക്കോയിൽ മലപ്പുറം എഫ്സിയെ വീഴ്ത്തി കാലിക്കറ്റ് എഫ്സി. മലപ്പുറത്തിന്റെ മണ്ണിൽ ചെന്നാണ് കാലിക്കറ്റ് എഫ്സി മലപ്പുറത്തിനെതിരെയുള്ള അപ്രമാദിത്വം തുടർന്നത്.

ഗോൾ മഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ 6 ഗോളുകൾക്കായിരുന്നു കാലിക്കറ്റിന്റെ വിജയം.

ധീരജിന് കാളരാത്രി

കാലിക്കറ്റിന്റെ കൊടുംകാറ്റിൽ വീണത് മലപ്പുറം എഫ്സി മാത്രമല്ല, അവരുടെ പുതിയ സൈനിങ്ങായ ധീരജ് സിങ് എന്ന സൂപ്പർ താരം കൂടിയാണ്.

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഗോൾ വല കാത്ത ധീരജ് ഇന്ത്യൻ ഫുട്ബോളിലെ അടുത്ത ഫസ്റ്റ് ചോയിസ് ഗോൾ കീപ്പറാവുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല.

കേരളാ ബ്ലാസ്റ്റേഴ്‌സ്, എഫ്സി ഗോവ, മോഹൻ ബഗാൻ തുടങ്ങിയ വമ്പന്മാർക്കൊപ്പം ഗോൾ വലകാത്ത ധീരജിന് ബ്ലാസ്റ്റേഴ്സിൽ മാത്രമാണ് ഫസ്റ്റ് ചോയിസ് കീപ്പറാവാനുള്ള അവസരം ലഭിച്ചത്.

ഗോവയിൽ സെക്കന്റ് കീപ്പറായി കളിച്ച താരം ബഗാനിൽ അധിക സമയവും ബെഞ്ചിൽ കഴിയേണ്ടി വന്നു.

ഒടുവിൽ ഐഎസ്എല്ലിൽ ഡിമാൻഡ് കുറഞ്ഞ താരം കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനായ ഐഎഫ്എൽ ക്ലബ ഡയമണ്ട് ഹാർബർ എഫ്സിയിലേക്ക് കൂടുമാറുകയായിരുന്നു.

എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഡയമണ്ട് ഹാർബർ എഫ്സി ഇന്ത്യൻ ഫുട്ബാളിൽ നിന്ന് പതിയെ മാഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ അവരുടെ പല താരങ്ങളും മറ്റു പല ക്ലബ്ബുകളിലേക്ക് പോയി.

എന്നാൽ ധീരജിന് ഐഎസ്എല്ലിൽ നിന്നോ ഐഎഫ്എല്ലിൽ നിന്നോ ഒരു ഓഫർ വന്നില്ല. ഒടുവിൽ മലപ്പുറം എഫ്സിയുടെ ഒരു വിളി താരത്തിന് ആശ്വാസമായെത്തി. എന്നാൽ മലപ്പുറത്തിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ മത്സരം തന്നെ താരത്തിന് കാളരാത്രിയായി മാറി.

മലപ്പുറത്തിനായി അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ 6 ഗോളുകളാണ് താരത്തിന് വഴങ്ങേണ്ടി വന്നത്.

പലപ്പോഴും മത്സരത്തിൽ ഗോൾ ലൈൻ വിട്ട് പരിധിയിലധികം പുറത്ത് പോയ താരത്തിന്റെ ഓവർ കോൺഫിഡൻസും വിമർശനത്തിന് വിധേയമായി.

ചുരുക്കി പറഞ്ഞാൽ, ധീരജിന്റെ എസ്.എൽ.കെ അരങ്ങേറ്റം അദ്ദേഹം ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരനുഭവമായി മാറി.

ALSO READ:

English Summary: The Dheeraj Singh Super League Kerala debut for Malappuram FC turned disastrous as Calicut FC secured a massive 6-2 victory in the SLK Classico, leaving the former ISL goalkeeper facing heavy criticism.