കേരളാ ബ്ലാസ്റ്റേഴ്സിന് നിലവിൽ 4 സെൻട്രൽ ഫോർവേർഡ് ഓപ്ഷനുകളുണ്ട്. ഗുനിയൻ താരം മോമൊ യാൻസാനെയാണ് ടീമിന്റെ പ്രധാന സ്ട്രൈക്കർ.
ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീനും സ്ട്രൈക്കറായി കളിക്കാൻ കെൽപ്പുള്ള താരമാണ്. ശ്രീക്കുട്ടൻ, ലാൽ ചുങ്ക എന്നിവരും സെൻട്രൽ ഫോർവെർഡ് പൊസിഷനിൽ കളിക്കാൻ കഴിവുള്ള താരങ്ങളാണ്.
സ്ട്രൈക്കറായി നിരവധി ഓപ്ഷനുകൾ ഉണ്ടെങ്കിലും ഇതിൽ ആരാണ് ബ്ലാസ്റ്റേഴ്സിന്റെ ക്ലിനിക്കൽ സ്ട്രൈക്കർ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.
ഫുട്ബാളിൽ ഏറ്റവും സുപ്രധാനമായ പൊസിഷനാണ് ക്ലിനിക്കൽ ഫിനിഷർ. അതായത് തങ്ങൾക്ക് കിട്ടുന്ന അർധാവസരങ്ങൾ പോലും ഗോളാക്കാൻ മിടുക്കുള്ളവർ.
ശക്തിയേക്കാൾ കൃത്യതയുള്ള, ഒരു പന്ത് ബോക്സിലേക്ക് വരുമ്പോൾ തങ്ങളുടെ പൊസിഷൻ എവിടെയായിരിക്കണം എന്ന് കൃത്യമായി അറിയുന്നവർ. ഏർലിങ് ഹാലണ്ട്, ഹാരി കെയ്ൻ, റോബർട്ട് ലെവൻഡോസ്കിയൊക്കെ ഈ ഗണത്തിൽ പെടുന്ന സ്ട്രൈക്കർമാരാണ്.
ക്ലിനിക്കൽ ഫിനിഷർമാർ രണ്ടോ മൂന്നോ അവസരങ്ങൾ ലഭിച്ചാൽ പോലും അത് ഗോളാക്കാൻ മികവുള്ളവരാണ്.ഇപ്പോൾ ബ്ലാസ്റ്റേഴ്സിലില്ലാത്തതും ഒരു ക്ലിനിക്കൽ ഫിനിഷറാണ്.
മോമൊ യാൻസാനെ ഒരു ക്ലിനിക്കൽ ഫിനിഷർ അല്ല. ഡിഫൻഡർമാരുമായി ഫിസിക്കലായി കളിക്കുന്ന ലോങ്ങ് ബോളുകളും ഹെഡർ ബോളുകളും കളിയ്ക്കാൻ കഴിയുന്ന ടാർഗറ്റ് മാൻ അല്ലെങ്കിൽ ഒരു ഫിസിക്കൽ സ്ട്രൈക്കർ ആണ്.
എന്നാൽ മുംബൈയ്ക്കെതിരെ തന്നെക്കാൾ മികച്ച ഫിസിക്കൽ സ്ട്രെങ്ത് ഉള്ള ഡിഫൻഡർമാർ വന്നപ്പോൾ മോമൊ പരാജയപെട്ടു.
ദിമിത്രി ഡയമന്തക്കോസ്, ജീസസ് ജിംനസ് എന്നിവരൊക്കെ ബ്ലാസ്റ്റേഴ്സിനായി മുമ്പ് കളിച്ച ക്ലിനിക്കൽ ഫിനിഷർമാരായിരുന്നു. അവരെ പോലെ, കൃത്യമായ പൊസഷനിങ് അറിയാവുന്ന, കുറഞ്ഞ അവരസങ്ങൾ പോലും ഗോളാക്കാൻ കഴിയുന്ന ഒരു ക്ലിനിക്കൽ ഫിനിഷറുടെ അഭാവം ഇപ്പോൾ ബ്ലാസ്റ്റേഴ്സിലുണ്ട്.
ALSO READ:
- ഇത് വരെ മികച്ച പ്രകടനം നടത്തിയ വിദേശ താരമാര്? ബ്ലാസ്റ്റേഴ്സ് വിദേശികളുടെ പ്ലയെർ റേറ്റിങ് അറിയാം…
- സ്ക്വാഡിൽ പോലുമില്ല, അവനെവിടെ? ചോദ്യവുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ
- ‘ദയവ് ചെയ്ത് അവനെ ഇനി ഇലവനിൽ ഇറക്കരുത്’: ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അഭ്യർത്ഥന
English Summary: Analyzing the critical Kerala Blasters clinical striker void, as the team struggles to convert half chances despite having multiple forward options like Momo Yansane and Andre Green.
