FootballIndian Super LeagueKBFCSports

സ്‌ക്വാഡിൽ പോലുമില്ല, അവനെവിടെ? ചോദ്യവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

3 മത്സരങ്ങൾ പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ പോലും ഇടം പിടിക്കാത്ത ഒരു താരത്തെ പറ്റിയുള്ള ചോദ്യങ്ങൾ ഉയരുകയാണ്.

സീസണിൽ ബ്ലാസ്റ്റേഴ്‌സ് 3 മത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഓരോ വീതം വിജയവും സമനിലയും തോൽവിയുമായി 4 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

എന്നാൽ 3 മത്സരങ്ങൾ പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ പോലും ഇടം പിടിക്കാത്ത ഒരു താരത്തെ പറ്റിയുള്ള ചോദ്യങ്ങൾ ഉയരുകയാണ്.

ഇത്തവണ എഫ്സി ഗോവയിൽ നിന്നും സ്വന്തമാക്കിയ യുവ വിങ്ങർ മുഹമ്മദ് യാസിറിനെ പറ്റിയാണ് ചോദ്യം. താരം കഴിഞ്ഞ 3 മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്സിന്റെ ബെഞ്ചിൽ പോലുമില്ല.

സോഷ്യൽ മീഡിയയിൽ താരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ ഉണ്ടെങ്കിലും താരത്തെ കുറിച്ച് യാതൊരു അപ്‌ഡേറ്റുമില്ല. താരം പരിക്കിന്റെ പിടിയിലാണോ എന്ന കാര്യവും ക്ലബ് വ്യക്തമാക്കിയിട്ടില്ല. ബികാഷ് യുംനം, റാം ചുങ്ക എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ളത് എന്നാണ് ആഷ്‌ലി വെസ്റ്റ് വുഡ് വ്യക്തമാക്കിയത്. യാസിറിനെ പറ്റി യാതൊരു അപ്ഡേറ്റുമില്ല.

റൈറ്റ് വിങ്ങിൽ പ്രതിസന്ധി നേരിടുന്ന ബ്ലാസ്റ്റേഴ്സിന്റെ താരത്തിന്റെ വരവ് ഗുണകരമാവും.

എന്തായാലും വരും മത്സരങ്ങളിൽ താരം ബ്ലാസ്റ്റേഴ്‌സ് നിരയിൽ തിരിച്ചെത്തട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന.

ALSO READ:

English Summary: Mystery surrounds Muhammed Yasir injury status as the winger remains completely absent from Kerala Blasters’ matchday squad despite completing three games in the ISL season.